“ജയമോഹൻ പറഞ്ഞു: “അത് മലയാളിയായതിന്റെ പ്രശ്നമാണ്. കടലിന്റെയോ പുഴയുടെയോ അരികിൽ നില്ക്കുന്നതു മലയാളികളാണെങ്കിൽ പെട്ടെന്ന് തിരിച്ചറിയാം. അവർ വെള്ളത്തിലിറങ്ങില്ല. കടൽത്തിരകൾ അടുത്തു വരുമ്പോൾ അവർ വസ്ത്രം നനയാതെ നോക്കുകയാവും ചെയ്യുക”. മലയാളിവികാരം മറച്ചു വയ്ക്കാതെ ഞാൻ സ്വാഭാവികമായും എതിർത്തു. പക്ഷേ ജയമോഹൻ പറഞ്ഞതു ശരിയാണല്ലോ എന്ന തോന്നൽ അടുത്തകാലത്ത് കൂടിവരുന്നു. കാരണം, മലയാളികൾ വളരെ സുരക്ഷിതമായി സൂക്ഷിച്ചുപോരുന്ന ചില അതിരുകളുണ്ട്. രാഷ്ട്രീയത്തിൽ, സാഹിത്യത്തിൽ, കലയിൽ, മാധ്യമപ്രവർത്തനത്തിൽ ഒക്കെ അതു കാണാ...
Published on August 20, 2020 19:41