ഈ വർഷം ഏറ്റവും കൂടുതൽ വായിയ്ക്കുകയുണ്ടായത് ബഷീറിനെയാണ്. ഇപ്പോൾ വായിച്ചു കൊണ്ടിരിയ്ക്കുന്നതിൽ ഒരു പുസ്തകവും അയാളുടെയാണ്(യാ ഇലാഹീ). ഇവയിൽ ഒന്നോ രണ്ടോ ഒഴികെ (ധർമ്മരാജ്യം) എല്ലാം മുൻപേ വായിച്ചിട്ടുള്ളവയാണ്. പലതും മറന്നു പോയതാണ്. ഇപ്രാവശ്യത്തെ വായനകളിൽ അയാളുടെ ശൈലി, ടെക്നിക്, എഴുത്തിൽ വരുന്ന വിശദാമ്ശങ്ങൾ തുടങ്ങിയവ പ്രത്യേകം ശ്രദ്ധിച്ചു. വളരെ പേഴ്സണൽ ആയ ഒരു രീതി എഴുത്തിൽ കൊണ്ടുവരാൻ ആദ്യം കാലം തൊട്ടേ ബഷീറിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് സത്യം. അതിനെ നീട്ടിയും കുറുക്കിയും അവസാനംവരെ യാതൊരുവിധ ക്ലേശവും കൂടാതെ...
Published on July 05, 2020 23:44