ചടങ്ങ് പ്രകാരം പ്രസവം കഴിഞ്ഞ് മൂന്നാം മാസം പെങ്ങളേയും കുഞ്ഞിനേയും അളിയന്‍റെ അടുത്ത് തിരിച്ചു കൊണ്ടാക്കി. ഇറങ്ങാന്‍ നേരം അമ്മ പതിവ് തെറ്റിക്കാതെ സത്യന്‍ അന്തിക്കാട് സിനിമയിലെ കെ പി എസി ലളിതയായി. തൊട്ട് മുന്‍പും അമ്മ തന്നെയുറക്കിയ ചെറുതിന് ഉമ്മയും കൊടുത്തിറങ്ങുമ്പോള്‍ കണ്ണ് നിറച്ച ആളോട് പാതി തമാശയായി ഞാന്‍ പറഞ്ഞു "അതേ, 2 ദിവസത്തേക്ക് ആ കുറവ് ഞാന്‍ മേയ്ക്ക്-അപ് ചെയ്തോളാട്ടാ... തേച്ച് കുളിപ്പിക്കേണ്ടി വരുമെന്ന് മാത്രം..." അപ്പോള്‍ ചിരിച്ചെങ്കിലും ആള് വണ്ടിയിലിരുന്നു പറയുന്നുണ്ടായിരുന്നു "അതേ 3 മാസം അതെന്‍റെ കൊച്ചായിരുന്നു. നിനക്കറിയാമ്മേല..." ഇത്തരം സില്ലി ഇമോഷനുകളില്‍ വീഴാത്ത ന്യൂ ജനറേഷന്‍റെ പ്രതിരൂപമായി വണ്ടിയില്‍ ഇരുന്നെങ്കിലും ഇപ്പോള്‍ വീട്ടില്‍ വന്നു കയറിയപ്പോള്‍ കളിയാക്കിയവന്‍റെ കണ്ണെരിയുന്നു... മനസൊരു ഭാരമില്ലാത്ത തൊട്ടിലായി ആടുന്നു...
#യാന്‍ #അനന്തിരവന്‍
Published on February 08, 2016 20:12