Joy Vazhayil's Blog: Joy Vazhayil, page 2

January 21, 2015

കവിതയുടെ ജീവന്‍

എന്താണു കവിത? എന്തുകൊണ്ട് അതു ഭാഷയുണ്ടായ കാലം തൊട്ടു മനുഷ്യഹൃദയത്തിന്‍റെ സാന്ത്വനമായി നിലനില്ക്കുന്നു? അതിനു സാര്‍വ്വത്രികമായ(എല്ലാവരും അംഗീകരിക്കുന്ന) ഒരു നിര്‍വ്വചനം സാദ്ധ്യമാണോ?

കവിതയുടെ കലാപരമായ സങ്കീര്‍ണ്ണത മൂലം അതു ഓരോ വ്യക്തിയിലും ഓരോ തരത്തിലുള്ള സ്വാധീനമാണ് ചെലുത്തുന്നത്. ചിലരെ അതിന്‍റെ അര്‍ത്ഥതലങ്ങള്‍ ആകര്‍ഷിക്കുമ്പോള്‍ ചിലര്‍ക്ക് അതു ഭാവപരമോ, ഭാവനാപരമോ ആയ സംവേദനാത്മകതയാണ്. മറ്റുചിലരെ അതിന്‍റെ താളവും ലയവും ആകര്‍ഷിക്കുന്നു. ഇനിയും ചിലര്‍ അതില്‍ നാട്യസൗന്ദര്യം ദര്‍ശിക്കുന്നു(ചങ്ങന്പുഴയുടെ ‘കാവ്യനര്‍ത്തകി’ ഓര്‍ക്കുക). ഇതെല്ലാം ശരിയാണ്, തെറ്റുമാണ്.

കവിതയെ സംബന്ധിച്ച മൗലികമായ സത്യം അത് പൂര്‍ണ്ണത്വത്തിലേയ്ക്കുള്ള ഒരു സ്വപ്നാടനമാണെന്നുള്ളതാണ്. ആ പൂര്‍ണ്ണത്വം സൗന്ദര്യമാകാം, നന്മയാകാം, നീതിയാകാം, സത്യമാകാം, ഭാവപരമോ വൈകാരികമോ ആയ ഔന്നത്യമാകാം; അതു മനുഷ്യനിര്‍മ്മിതമോ പ്രകൃതിനിര്‍മ്മിതമോ ആയി നാം നിരന്തരം അനുഭവിക്കുന്ന വികലയാഥാര്‍ത്ഥ്യത്തിനു മുകളിലുള്ള സങ്കല്പമായിരിക്കണമെന്നു മാത്രം. കവിത, ആത്മാവിനെ ഉയരങ്ങളിലേക്ക് ഒരു തീര്‍ത്ഥാടനത്തിനോ സ്വപ്നാടനത്തിനോ കൊണ്ടു പോവുന്ന സങ്കല്പത്തേരാണ്. എന്നാല്‍ മാത്രമേ, അത് ആശ്വാസദായകമാവൂ, ആനന്ദസന്ദായകമാവൂ.

അതുകൊണ്ടുതന്നെ, സഹൃദയരല്ലാത്തവര്‍ക്ക് അപ്രാപ്യമാണ് കവിതയുടെ ലോകം. സഹൃദയനല്ലാത്തവന്‍ എന്നാല്‍ പൂര്‍ണ്ണതയും സൗന്ദര്യവും സങ്കല്പിക്കാന്‍ കഴിയാത്തവനെന്നോ, അല്ലെങ്കില്‍ അപൂര്‍ണ്ണതയും വികലതയും സൃഷ്ടിക്കുകയും സ്വകീയതുഷ്ടിക്ക് അവയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന സ്വയംതൃപ്തനെന്നോ, അതുമല്ലെങ്കില്‍, സ്വയം കണ്ണടച്ച് ഇരുട്ടാക്കി അതില്‍ നിന്ന് രക്ഷപെട്ടുവെന്ന് കരുതുന്നവനെന്നോ അര്‍ത്ഥമാക്കാവുന്നതാണ്.

കവിതയ്ക്ക് യാതൊരു ലക്ഷ്യവുമില്ലെന്നു വാദിക്കുന്നവരുണ്ട്. ഒരു നിരര്‍ത്ഥകപ്രലപനം പോലെ വ്യര്‍ത്ഥമാണത്തരം കവിതകള്‍. കവിത യാഥാര്‍ത്ഥ്യത്തിന്‍റെ ദര്‍പ്പണമാണെന്നു കരുതുന്നവരുണ്ട്. ആ കണ്ണാടിയില്‍ നിന്ന് പ്രതിഫലിപ്പിക്കപ്പെടുന്ന കിരണങ്ങള്‍ പ്രകാശമാനമാണെങ്കില്‍ അത്രമാത്രം അത് ശരിയുമാണ്. നല്ല കവിത സൂര്യനെപ്പോലുള്ള ഊര്‍ജ്ജസ്രോതസ്സാണ്- ആത്മാവിന്‍റെ ഊര്‍ജ്ജസ്രോതസ്സ്.

(കുങ്കുമം മാസിക, ജനുവരി 2015 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

 •  0 comments  •  flag
Share on Twitter
Published on January 21, 2015 06:48

About Poetry

കവിതയുടെ ജീവന്‍

ജോയ് വാഴയില്‍

December 29, 2014

പരിണാമം (നിമിഷജാലകം)

അനന്തനീലാകാശവീഥികള്‍, താരാവ്യൂഹ-
മനുസ്യൂതമായ് നിറഞ്ഞൊഴുകും പ്രതോളികള്‍.
കോടികളാണിങ്ങെഴും സുരഗംഗകള്‍, താരാ-
കോടികള്‍ നിറഞ്ഞെഴും സ്വര്‍ഗ്ഗീയ പ്രവാഹങ്ങള്‍.
സാര്‍വ്വഭൗമേശന്‍ സൂര്യന്‍ തന്‍ഗ്രഹസദസ്സിങ്കല്‍
ഗര്‍വ്വമോടിരുന്നരുളുന്നിതാ വിണ്‍ഗേഹത്തില്‍.
ഇഷ്ടയാം വസുധയുണ്ടരികേ, മറ്റുളളവര്‍
അഷ്ടഗോളങ്ങള്‍ നിരനിരയായുപവിഷ്ടര്‍.

കോടിവര്‍ഷങ്ങള്‍ക്കുളളിലൊന്നുമാത്രമീ,യൊത്തു-
കൂടലും കുശലവും, ഭ്രമണത്തിരക്കത്രേ!
പോയ കാലത്തിന്‍ നിമിഷങ്ങളില്‍, സമാഹൃതം
സ്വീയനേട്ടങ്ങള്‍ വിസ്തരിക്കയാണെല്ലാവരും.
ബുധനോതുന്നൂ, ‘ദേവാ! താവക പ്രഭാവത്താല്‍
ബുധനായ്, ദാസന്‍ നിത്യം അങ്ങയെ പൂജിച്ചല്ലോ!’
ശുക്രനുമുണര്‍ത്തിച്ചൂ, ‘വാനവീഥിയിലേറ്റം
ശുഭ്രതേജസ്സായ് ചേതോഹാരിയായ് പ്രകാശിച്ചേന്‍’

തരംഗഞൊറിയിട്ട സുന്ദരനീലാംബരം
കരത്താലൊതുക്കിയിട്ടൂഴി തന്നൂഴം ചൊന്നാള്‍.
‘കോടിവത്സരങ്ങള്‍ മുമ്പോര്‍ക്കുകെന്‍ ദേവാ! മുറ്റും
കാടുകള്‍ സൃഷ്ടിച്ചോരെന്നാവാസവ്യവസ്ഥയെ.
നിന്നിലെ പ്രകാശവും, നീരവും സംശ്ലേഷിപ്പി-
ച്ചെന്നില്‍ ഞാന്‍ തളിര്‍പ്പിച്ച ജൈവവൈവിധ്യങ്ങളെ.
ആഴി തന്നടിത്തട്ടില്‍, അദ്രി തന്‍ മുടിയിലും
ആയിരങ്ങളായ് ജീവല്‍നാമ്പുകള്‍ തളിര്‍ത്തെന്നില്‍.
എങ്കിലുമവസാനമെന്നിലുണ്ടാ,യദ്ഭുതം
തങ്കിടുമൊരു മഹാപ്രതിഭാസത്തിന്‍ നാളം.
തളിര്‍ത്തു വളര്‍ന്നെന്നില്‍ സൃഷ്ടി തന്‍ രോമാഞ്ചം പോല്‍
ഒളിചിന്നിടും ബോധചൈതന്യം ജീവാധാരം.
പരിണാമത്തിന്‍ മഹാശക്തിയാണെന്നില്‍, മര്‍ത്ത്യ-
ഗരിമാപ്രഭാവത്തിന്‍ തേര്‍തെളിച്ചതു നൂനം.
കാനനങ്ങളില്‍ നാകനഗരങ്ങളെ തീര്‍ത്തോന്‍,
വാനവീഥികള്‍ നീളെ ശബ്ദവേഗങ്ങള്‍ ചേര്‍ത്തോന്‍,
വെളിച്ചത്തേയും തന്‍റെ വാഹകനാക്കി,ച്ചെറു-
കളിയായ് കാലത്തിനും കടിഞാണ്‍ ധരിപ്പിച്ചോന്‍,
മാനവനാണെന്‍ സൃഷ്ടി, എന്‍റെ നേട്ടവും; പരി-
ണാമബന്ധുരപ്രതിഭാസജന്യമാം ശക്തി.’

അഷ്ടഗോളങ്ങള്‍ പൊട്ടിച്ചിരിച്ചൂ, പ്രകമ്പനം
അഷ്ടദിക്കുകളെങ്ങും ആര്‍ത്തലച്ചുയര്‍ന്നേപോയ്. 
വിളറീ സര്‍വ്വംസഹ, ചൊവ്വയിങ്ങനെ ചൊല്‍കേ,
‘ഇളദേവിയാള്‍ തെറ്റിദ്ധരിക്കായ്കല്പം പോലും.
ജീവന്‍റെ പരിണാമപാരമ്യമാ,ണെന്നാലും
നാകമോ, നരകമോ, തീര്‍ത്തതു നരന്‍ മണ്ണില്‍?
നീലഗോളത്തില്‍ ദേവീ! മര്‍ത്ത്യനു വിധിച്ചതാം
നാളുകള്‍ ഹ്രസ്വം, കുറച്ചായിരം ദിനം മാത്രം.
കാല്‍ലക്ഷം ദിനങ്ങളില്‍ ജീവിതം രചിക്കുവാന്‍,
കല്പന ലഭിച്ചോരീ മര്‍ത്ത്യരിങ്ങെന്തേ ചെയ്തു?
ഭൂമി തന്നംഗം സര്‍വ്വം ബോംബുകള്‍ കുഴിച്ചിട്ടൂ,
ആഴിയിലാകാശത്തില്‍ സ്ഫോടനാരവം തീര്‍ത്തു.
ആയുധക്കൂമ്പാരങ്ങള്‍ കൂട്ടിയോര്‍, അമൂല്യമാം-
വായുവും നീരും വിഷലിപ്തമാക്കിയോര്‍ മര്‍ത്ത്യര്‍.
വേദന വിതച്ചതില്‍ ജീവിതലാഭം കൊയ്യും
വേടരാണെവിടെയും നായകര്‍ മനുഷ്യരില്‍.
നീതിയെ ധ്വംസിക്കുവോര്‍, ന്യായത്തെ ഹിംസിക്കുവോര്‍,
ഭീതിയാമിരുളിനെയെങ്ങുമേ പരത്തുവോര്‍.
വിലയിട്ടമൂര്‍ത്തമാം നന്മകള്‍, മായം ചേര്‍ത്തു
വിപണിച്ചരക്കാക്കി മാറ്റിയോരല്ലേ മര്‍ത്ത്യര്‍?
മരണത്തോളം കാലത്തിന്‍ കരുത്തറിയാത്തോര്‍,
മരണാതങ്കത്തിലും വാണിഭമൂല്യം കാണ്‍മോര്‍.
എവിടെപ്പരിണാമനേട്ടമെന്നറിഞ്ഞീലാ,
എവിടെപ്പുരോഗതിയെന്നതുമറിഞ്ഞീലാ!
കാടുകള്‍ തെളിച്ചെങ്ങും തീര്‍ത്തതാം കോണ്‍ക്രീറ്റിന്‍റെ
കാട്ടിലോ, വിഷം വഹിച്ചൊഴുകും സരിത്തിലോ?
ആയുധവ്രണം പേറി, ലാഭത്തിന്‍ ജ്വരം കൂടി
നീയൊരു രോഗഗ്രസ്തയായതോ നേട്ടം ദേവി?
ചൊവ്വയി,ലെന്‍ മണ്ണിലും പര്യവേക്ഷണമവര്‍
ചെയ്‌വതുണ്ടിവിടെയും ബോംബുകള്‍ സ്ഥാപിക്കാനോ?’

ഭൂമി തന്‍ സ്വരം ചെറ്റൊന്നിടറീ, ‘എല്ലാം ശരി,
ഭ്രാതൃദേവരേ! എന്നാല്‍പ്പോലുമീ മനസ്സുകള്‍,
സ്വര്‍ഗ്ഗചൈതന്യം ചൂഴും വാടികളാണെ,ന്നെത്ര
സ്വര്‍ഗ്ഗീയ മഹത്തുക്കള്‍ വാഴ്‌വിതില്‍ കാണിച്ചില്ല?
കാലത്തെയറിഞ്ഞവര്‍, ധര്‍മ്മവും നേരും ചിര-
കാലശക്തികളെന്നുമറിഞ്ഞോരനേകരാം.
നാളെയീ പരിണാമചക്രത്തിന്‍ തിരിച്ചിലില്‍,
നാമ്പിടും ബോധജ്വാല ഹൃത്തടങ്ങളില്‍ സര്‍വ്വം.
എന്‍റെയുണ്ണികള്‍ വളര്‍ന്നാരചിച്ചീടും നാകം,
എന്‍റെ നെഞ്ചിലെ പ്രജ്ഞാനാമ്പുകളുയിര്‍ക്കൊളളും.
ആ ദിനങ്ങള്‍ക്കായ് കാത്തുകാത്തിരിക്കുന്നൂ, നൂനം
ആദിതൊട്ടിന്നോളം ഞാനെന്നുമേ, ക്ഷമാപൂര്‍വ്വം.’

നിമിഷങ്ങളില്‍ മൗനമിരമ്പീ, സഹസ്രാംശു
നിഭൃതം ധരിത്രിയെ സദയം സമീക്ഷിക്കേ!

 •  0 comments  •  flag
Share on Twitter
Published on December 29, 2014 07:06

Parinamam (Poetry Collection: Nimishajalakam)

പരിണാമം

ജോയ് വാഴയില്‍

അനന്തനീലാകാശവീഥികള്‍, താരാവ്യൂഹ-

മനുസ്യൂതമായ് നിറഞ്ഞൊഴുകും പ്രതോളികള്‍.

കോടികളാണിങ്ങെഴും സുരഗംഗകള്‍, താരാ-

കോടികള്‍ നിറഞ്ഞെഴും സ്വര്‍ഗ്ഗീയ പ്രവാഹങ്ങള്‍.

സാര്‍വ്വഭൗമേശന്‍ സൂര്യന്‍ തന്‍ഗ്രഹസദസ്സിങ്കല്‍

ഗര്‍വ്വമോടിരുന്നരുളുന്നിതാ വിണ്‍ഗേഹത്തില്‍.

ഇഷ്ടയാം വസുധയുണ്ടരികേ, മറ്റുളളവര്‍

അഷ്ടഗോളങ്ങള്‍ നിരനിരയായുപവിഷ്ടര്‍.

Solar System

കോടിവര്‍ഷങ്ങള്‍ക്കുളളിലൊന്നുമാത്രമീ,യൊത്തു-

കൂടലും കുശലവും, ഭ്രമണത്തിരക്കത്രേ!

പോയ കാലത്തിന്‍ നിമിഷങ്ങളില്‍, സമാഹൃതം

സ്വീയനേട്ടങ്ങള്‍ വിസ്തരിക്കയാണെല്ലാവരും.

ബുധനോതുന്നൂ, ‘ദേവാ! താവക പ്രഭാവത്താല്‍

ബുധനായ്, ദാസന്‍ നിത്യം അങ്ങയെ പൂജിച്ചല്ലോ!’

ശുക്രനുമുണര്‍ത്തിച്ചൂ, ‘വാനവീഥിയിലേറ്റം

ശുഭ്രതേജസ്സായ് ചേതോഹാരിയായ് പ്രകാശിച്ചേന്‍’

തരംഗഞൊറിയിട്ട സുന്ദരനീലാംബരം

കരത്താലൊതുക്കിയിട്ടൂഴി തന്നൂഴം ചൊന്നാള്‍.

‘കോടിവത്സരങ്ങള്‍ മുമ്പോര്‍ക്കുകെന്‍ ദേവാ! മുറ്റും

കാടുകള്‍ സൃഷ്ടിച്ചോരെന്നാവാസവ്യവസ്ഥയെ.

നിന്നിലെ പ്രകാശവും, നീരവും സംശ്ലേഷിപ്പി-

ച്ചെന്നില്‍ ഞാന്‍ തളിര്‍പ്പിച്ച ജൈവവൈവിധ്യങ്ങളെ.

ആഴി തന്നടിത്തട്ടില്‍, അദ്രി തന്‍ മുടിയിലും

ആയിരങ്ങളായ് ജീവല്‍നാമ്പുകള്‍ തളിര്‍ത്തെന്നില്‍.

എങ്കിലുമവസാനമെന്നിലുണ്ടാ,യദ്ഭുതം

തങ്കിടുമൊരു മഹാപ്രതിഭാസത്തിന്‍ നാളം.

തളിര്‍ത്തു വളര്‍ന്നെന്നില്‍ സൃഷ്ടി തന്‍ രോമാഞ്ചം പോല്‍

ഒളിചിന്നിടും ബോധചൈതന്യം ജീവാധാരം.

പരിണാമത്തിന്‍ മഹാശക്തിയാണെന്നില്‍, മര്‍ത്ത്യ-

ഗരിമാപ്രഭാവത്തിന്‍ തേര്‍തെളിച്ചതു നൂനം.

കാനനങ്ങളില്‍ നാകനഗരങ്ങളെ തീര്‍ത്തോന്‍,

വാനവീഥികള്‍ നീളെ ശബ്ദവേഗങ്ങള്‍ ചേര്‍ത്തോന്‍,

വെളിച്ചത്തേയും തന്‍റെ വാഹകനാക്കി,ച്ചെറു-

കളിയായ് കാലത്തിനും കടിഞാണ്‍ ധരിപ്പിച്ചോന്‍,

മാനവനാണെന്‍ സൃഷ്ടി, എന്‍റെ നേട്ടവും; പരി-

ണാമബന്ധുരപ്രതിഭാസജന്യമാം ശക്തി.’

h-bomb-458x512

അഷ്ടഗോളങ്ങള്‍ പൊട്ടിച്ചിരിച്ചൂ, പ്രകമ്പനം

അഷ്ടദിക്കുകളെങ്ങും ആര്‍ത്തലച്ചുയര്‍ന്നേപോയ്. 

വിളറീ സര്‍വ്വംസഹ, ചൊവ്വയിങ്ങനെ ചൊല്‍കേ,

‘ഇളദേവിയാള്‍ തെറ്റിദ്ധരിക്കായ്കല്പം പോലും.

ജീവന്‍റെ പരിണാമപാരമ്യമാ,ണെന്നാലും

നാകമോ, നരകമോ, തീര്‍ത്തതു നരന്‍ മണ്ണില്‍?

നീലഗോളത്തില്‍ ദേവീ! മര്‍ത്ത്യനു വിധിച്ചതാം

നാളുകള്‍ ഹ്രസ്വം, കുറച്ചായിരം ദിനം മാത്രം.

കാല്‍ലക്ഷം ദിനങ്ങളില്‍ ജീവിതം രചിക്കുവാന്‍,

കല്പന ലഭിച്ചോരീ മര്‍ത്ത്യരിങ്ങെന്തേ ചെയ്തു?

ഭൂമി തന്നംഗം സര്‍വ്വം ബോംബുകള്‍ കുഴിച്ചിട്ടൂ,

ആഴിയിലാകാശത്തില്‍ സ്ഫോടനാരവം തീര്‍ത്തു.

ആയുധക്കൂമ്പാരങ്ങള്‍ കൂട്ടിയോര്‍, അമൂല്യമാം-

വായുവും നീരും വിഷലിപ്തമാക്കിയോര്‍ മര്‍ത്ത്യര്‍.

വേദന വിതച്ചതില്‍ ജീവിതലാഭം കൊയ്യും

വേടരാണെവിടെയും നായകര്‍ മനുഷ്യരില്‍.

നീതിയെ ധ്വംസിക്കുവോര്‍, ന്യായത്തെ ഹിംസിക്കുവോര്‍,

ഭീതിയാമിരുളിനെയെങ്ങുമേ പരത്തുവോര്‍.

വിലയിട്ടമൂര്‍ത്തമാം നന്മകള്‍, മായം ചേര്‍ത്തു

വിപണിച്ചരക്കാക്കി മാറ്റിയോരല്ലേ മര്‍ത്ത്യര്‍?

മരണത്തോളം കാലത്തിന്‍ കരുത്തറിയാത്തോര്‍,

മരണാതങ്കത്തിലും വാണിഭമൂല്യം കാണ്‍മോര്‍.

എവിടെപ്പരിണാമനേട്ടമെന്നറിഞ്ഞീലാ,

എവിടെപ്പുരോഗതിയെന്നതുമറിഞ്ഞീലാ!

കാടുകള്‍ തെളിച്ചെങ്ങും തീര്‍ത്തതാം കോണ്‍ക്രീറ്റിന്‍റെ

കാട്ടിലോ, വിഷം വഹിച്ചൊഴുകും സരിത്തിലോ?

ആയുധവ്രണം പേറി, ലാഭത്തിന്‍ ജ്വരം കൂടി

നീയൊരു രോഗഗ്രസ്തയായതോ നേട്ടം ദേവി?

ചൊവ്വയി,ലെന്‍ മണ്ണിലും പര്യവേക്ഷണമവര്‍

ചെയ്‌വതുണ്ടിവിടെയും ബോംബുകള്‍ സ്ഥാപിക്കാനോ?’

Poetry Contest 353CCCE

ഭൂമി തന്‍ സ്വരം ചെറ്റൊന്നിടറീ, ‘എല്ലാം ശരി,

ഭ്രാതൃദേവരേ! എന്നാല്‍പ്പോലുമീ മനസ്സുകള്‍,

സ്വര്‍ഗ്ഗചൈതന്യം ചൂഴും വാടികളാണെ,ന്നെത്ര

സ്വര്‍ഗ്ഗീയ മഹത്തുക്കള്‍ വാഴ്‌വിതില്‍ കാണിച്ചില്ല?

കാലത്തെയറിഞ്ഞവര്‍, ധര്‍മ്മവും നേരും ചിര-

കാലശക്തികളെന്നുമറിഞ്ഞോരനേകരാം.

നാളെയീ പരിണാമചക്രത്തിന്‍ തിരിച്ചിലില്‍,

നാമ്പിടും ബോധജ്വാല ഹൃത്തടങ്ങളില്‍ സര്‍വ്വം.

എന്‍റെയുണ്ണികള്‍ വളര്‍ന്നാരചിച്ചീടും നാകം,

എന്‍റെ നെഞ്ചിലെ പ്രജ്ഞാനാമ്പുകളുയിര്‍ക്കൊളളും.

ആ ദിനങ്ങള്‍ക്കായ് കാത്തുകാത്തിരിക്കുന്നൂ, നൂനം

ആദിതൊട്ടിന്നോളം ഞാനെന്നുമേ, ക്ഷമാപൂര്‍വ്വം.’

നിമിഷങ്ങളില്‍ മൗനമിരമ്പീ, സഹസ്രാംശു

നിഭൃതം ധരിത്രിയെ സദയം സമീക്ഷിക്കേ!

 •  0 comments  •  flag
Share on Twitter
Published on December 29, 2014 07:06

December 24, 2014

Christmas Musings

XmasThe most beautiful experience we can have is the mysterious – the fundamental emotion which stands at the cradle of true art and true science,” wrote Albert Einstein, the famous physicist. Two thousand years ago, which is a small period in the universal timescale, there occurred a miraculous event at Bethlehem which showed to the humankind what God wanted humans to be like. Jesus was born. He lived only thirty three years, thirty years of which was spent in his village as an unknown carpenter, never travelled more than a radius of 100 miles from where he lived, but in three years he segmented time into AD and BC and influenced the course of history like nobody has ever done. This is a great miracle. What did he give to mankind to celebrate Christmas every year for all time to come? In a single word, it was hope.

“Hope is the thing with feathers

That perches in the soul

And sings the tune without the words

And never stops at all.”

Says the 19th century American poet, Emily Dickinson. Christ gave hope to human life.

Mahatma Gandhi admired the Sermon on the Mount throughout his life and fashioned the principles of non-violence from its teachings. The hope given to humankind is celebrated in Christmas every year. It is the present for the active seeker and not for the passive spectator. If we examine the life of Christ, there were many who wanted to see him. There were the wise men from the East who travelled from afar to get a glimpse of the child whom the star announced. They wanted to worship him. There was Simeon who spent all the years of his life in the hope of meeting the Messiah. He was prepared to die after meeting him. There was the prophetess Anna, 84 years old, living in the temple who recognized the child Jesus. There were the disciples who came to meet him probably out of curiosity and became his followers. There was the multitude of people suffering from hunger and diseases who came for solace and redemption from their afflictions. When Jesus was born, the King Herod had an urge to see the child – he wanted to kill him. How a person sees Jesus depends on his heart. There were a few who longed to see him, an urge which arose from the goodness of their hearts when they wanted to follow a life of righteousness. There was Mary Magdalene who wanted to see Jesus with a heart of repentance. There was the tax collector Zaccheus, Zachai in Hebrew meaning ‘pure’, who wanted to see Jesus as his heart disturbed him about his life of greed. Today, the human race is in the mental state of Zachai, driven by the economics of greed, which is destroying the planet and its environment, changing the global climate and causing wars and violence. This calls for a new mission. Einstein wrote on this mission:

A human being is a part of the whole called by us universe, a part limited in time and space. He experiences himself, his thoughts and feelings as something separated from the rest, a kind of optical delusion of his consciousness. This delusion is a kind of prison for us, restricting us to our personal desires and to affectation for a few persons nearest to us. Our task must be to free ourselves from this prison by widening our circle of compassion to embrace all living creatures and the whole of nature in its beauty.” This is precisely what Christ taught. Christmas brings the hope of a sustainable and peaceful life on this planet with universal collective consciousness of human goodness and compassion. As Bil Keane noted, “Yesterday is history, tomorrow is a mystery, today is a gift of God, which is why we call it the present.”

 •  0 comments  •  flag
Share on Twitter
Published on December 24, 2014 20:17

December 19, 2014

Ente Aakasam (Poetry Collection: Salabhayanam)

My Sky

എന്‍റെ ആകാശം

ജോയ് വാഴയില്‍

കൂടെ വന്നുപിറന്നെനിക്കൊപ്പമായ്

കൂട്ടിനെന്നും ചരിക്കുന്നിതൊപ്പമായ്,

കൂടെ വീണു മരിക്കുമെന്‍ ചാരെ,യീ-

കൂറെഴും നഭസ്സെന്‍റെ സഹജനാം.

വെണ്മയാര്‍ന്നൊരു വെള്ളിലപ്പൂവുപോ-

ലെന്മനസ്സില്‍ വിരിഞ്ഞവന്‍, എന്നുമെന്‍

കുഞ്ഞുപൂച്ചയായ് കൂടെക്കളിച്ചെന്‍റെ

നെഞ്ഞുചേര്‍ന്നു കിടന്നുമയങ്ങിയോന്‍.

സ്വര്‍ണ്ണവര്‍ണ്ണക്കതിര്‍ക്കരയാര്‍ന്ന വെണ്‍-

കിണ്ണമായ് വേഷമിട്ടുവന്നെത്തിയോന്‍,

കിങ്ങിണിക്കൊലുസ്സിട്ട കുടയായി-

ത്തങ്ങിയെന്നുള്ളിലുത്സവം തീര്‍ത്തവന്‍.

കുഞ്ഞുപെന്‍സില്‍ വഴിയില്‍ കളഞ്ഞുപോയ്

പിഞ്ഞുമുള്ളില്‍ മഴയായ് കരഞ്ഞവന്‍,

പിന്നെ വര്‍ണ്ണമയില്‍പ്പീലി നേടിയോ-

രെന്നിലന്നിളം വെയ്‌ലായ് ചിരിച്ചവന്‍.

കൊച്ചുപാവാട ചുറ്റിത്തിരിഞ്ഞിടും

കാല്‍ത്തളക്കിലുക്കങ്ങളില്‍ വെണ്മതി

കണ്ണിലന്നു വിരിഞ്ഞുനിന്നീടവേ,

വെണ്ണിലാവായ് പിയൂഷം തുളിച്ചവന്‍.

Sky

ഹൃത്തിലന്നു വസന്തം വിടര്‍ത്തിവ-

ന്നെത്തിയോരു കിനാവിനു ചാര്‍ത്തിടും

മാലിക കൊരുത്തീടുവാന്‍ താരകാ-

മാലതിപ്പൂക്കളന്നെനിക്കേകിയോന്‍.

തന്നൊടൊത്തു വളരുവാന്‍ വെമ്പിടു-

മെന്നൊടാ മഹാതത്വമോതീടുവാന്‍

കോടിയക്ഷരനക്ഷത്രപുസ്തക-

വീടെനിക്കായൊരുക്കിവിളിച്ചവന്‍.

എന്‍റെ നാടകം തീരുന്ന വേളയി-

ലെന്‍റെ കൂടെച്ചിതയില്‍കിടക്കുവോന്‍,

എന്‍കണികകള്‍ സംലയിപ്പിക്കുവോ-

നെന്‍റെയാകാശ,മൊന്നല്ലി നാം സഖേ!

 •  0 comments  •  flag
Share on Twitter
Published on December 19, 2014 17:27