Sujeesh's Blog - Posts Tagged "reading"

കവിത വായിച്ചും കവിയാകാം

കവിത എഴുതുന്നവരെല്ലാം കവികൾ ആവണമെന്നില്ല. കവിയായി ജീവിക്കുന്നതും ജീവിതത്തിൽ കവിതയെഴുതുന്നതും രണ്ട് കാര്യങ്ങളാണ്. അതേമട്ടിൽ കവിത വായിക്കുന്നവർക്കും കവിയായി മാറാനുള്ള സാധ്യത തുറന്നുതരുന്ന കവിതകളുണ്ട്.

ടി.പി രാജീവൻ പറയുന്നു അയാൾ വളരെ കുറച്ച് നിമിഷങ്ങൾ മാത്രമേ കവിയായി ജീവിച്ചിട്ടുള്ളുവെന്ന്. എന്നാലും അദ്ദേഹം ധാരാളം കവിതകളെഴുതുന്നു. അതേസമയം ആർ. രാമചന്ദ്രനെ പോലൊരാളുടെ കാര്യത്തിൽ വളരെക്കുറച്ചാണു എഴുതിയിട്ടുള്ളെങ്കിലും അദ്ദേഹം കവിയായി ജീവിക്കുകയായിരുന്നുവെന്നാണു നമുക്കു അനുഭവപ്പെടുക.

അജയ് പി. മങ്ങാട്ട് ഫേസ്ബുക്ക് പ്രൊഫൈലിൽ തന്നെക്കുറിച്ച് എഴുതേണ്ട ഭാഗത്ത് മുമ്പ് എഴുതിയിരുന്നത്, 'ഒന്നും എഴുതാത്ത എഴുത്തുകാരൻ' എന്നായിരുന്നു. ഒന്നും എഴുതാതെ ഒരാൾക്കു എങ്ങനെ എഴുത്തുകാരനാകാൻ സാധിക്കും?

കവിയായി ജീവിക്കുന്നുവെന്നത് ഒരു മാനസികാവസ്ഥയാണ്, ഭാഷയിൽ മുഴുകലാണ്. അത്തരമൊരു അവസ്ഥയിൽ കവിത വായിക്കുന്ന ഒരാൾക്കു കവിയായി മാറാനുള്ള സാധ്യതയാണ് രൂപപ്പെടുന്നത്. ചിലതരം കവിതകൾ ആസ്വദിക്കാനാകുക എന്നത് നമ്മളെ കവികളാക്കുമെന്നു ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

ചില കവികളുടെ ഭാഷാശൈലി എളുപ്പത്തിൽ അനുകരിക്കാവുന്നതാണ്. അതാകട്ടെ കവിത എഴുതുന്നവരെ അത്തരം കവിതകൾ എഴുതിക്കാൻ പ്രചോദിപ്പിക്കുന്ന കാര്യമാണ്. എന്നാൽ നേരത്തെ സൂചിപ്പിച്ച പോലെ കവിയായി ജീവിക്കണമെങ്കിൽ (കവിത എഴുതാതെയും) നമ്മൾ നമ്മുടെ ഭാവനയെ ഉത്തേജിപ്പിക്കുന്ന കവിതകൾ വായിക്കാനെടുക്കേണ്ടി വരും.

അപൂർണ്ണമായത് കൊണ്ട് കൂടിയാണ് കലയിൽ വിശ്വസിക്കുന്നതെന്ന് പി.എൻ ഗോപികൃഷ്ണൻ ഒരിക്കലെഴുതി. നിങ്ങളുടെ ഭാവനയെ ഉത്തേജിപ്പിക്കുന്ന കവിതകൾക്കും ഈ അപൂർണ്ണത ഉണ്ടായേക്കാം. അവയെ പൂർണ്ണമാക്കാൻ വായനക്കാരൻ നടത്തുന്ന ശ്രമങ്ങളാകാം ചിലപ്പോൾ വായനക്കാരനെ കവിയാക്കുന്നത്.

കവിതയുടെ വഴി നടന്നുനീർക്കാൻ ആർക്കുമാകില്ല എന്ന് എസ്. ജോസഫ്. കവിതയുടെ വഴിയറിഞ്ഞ്, വഴിയോരത്തുള്ളതെല്ലാം അനുഭവിച്ചാണ് വായനയെങ്കിൽ അത് മനോഹരമായിരിക്കും. കവിത വായിക്കുന്ന ഒരാൾ വളരെ കുറച്ച് നേരത്തേക്കെങ്കിലും കവിയാകാനുള്ള സാധ്യത അവിടെയുണ്ടാകാമല്ലോ.

വെയിൽ
 •  0 comments  •  flag
Share on Twitter
Published on November 20, 2017 04:02 Tags: poetry, reading, കവ-ത

Sujeesh's Blog

Sujeesh
Sujeesh isn't a Goodreads Author (yet), but they do have a blog, so here are some recent posts imported from their feed.
Follow Sujeesh's blog with rss.