“ഞങ്ങൾ ദീർഘായുസ്സിന്റെ ഗ്രാമമായ ഒഗീമി സന്ദർശിച്ചപ്പോൾ, എൺപതിനും തൊണ്ണൂറിനും മീതെയുള്ളവർ പോലും വളരെ കർമോൽസുകരാണ്. അവർ ജനാലയിലൂടെ പുറത്തേക്കു നോക്കി വീട്ടിൽ നിൽക്കുന്നവരല്ല, വെറുതെ പത്രം വായിച്ച് ചടഞ്ഞിരിക്കുന്നവരല്ല. ഒഗീമിയിലെ ജനങ്ങൾ ധാരാളം നടക്കുന്നവരാണ്, അയൽക്കാർക്കൊപ്പം കരോക്കെ ചെയ്യുന്നവരാണ്, രാവിലെ നേരത്തെ എഴുന്നേൽക്കുന്നവരാണ്, പ്രഭാതഭക്ഷണം കഴിഞ്ഞാൽ, അല്ലെങ്കിൽ അതിനുമുമ്പേ സ്വന്തം തോട്ടങ്ങളിലേക്ക് പോകുന്നവരാണ്. അവർ വ്യായാമത്തിന് ജിംനേഷ്യങ്ങളിലേക്ക് പോകുന്നവരല്ല, അമിതമായ വ്യായാമം ചെയ്യുന്നവരല്ല, പകരം, തങ്ങളുടെ ദൈനംദിന ജോലികൾ കൃത്യമായി ചെയ്യുന്നവരാണ്.”
―
Héctor García,
Ikigai