More on this book
Kindle Notes & Highlights
Read between
November 22 - November 23, 2022
ശവമഞ്ചവുമേന്തിയുള്ള യഹൂദരുടെ വിലാപയാത്രയിൽ അവൾ മുൻനിരയിൽത്തന്നെ നിലവിളിച്ചുകൊണ്ട് ഉണ്ടാവണം; ഈ മരണത്തിനും താനാണ് ഉത്തരവാദിയെന്ന അർത്ഥത്തിൽ.
Libin Jacob liked this
ഷൂമാക്കറുടെ 'ചെറുതാണ് സുന്ദര'മെന്ന പുസ്തകമൊക്കെ ഇത്തരം ഒരു പ്രകാശത്തിൽ സംഭവിച്ചതാവണം.
സൗന്ദര്യം കൊണ്ട് തന്നെ ഭ്രമിപ്പിച്ച ഒരു സ്ത്രീയുടെ കുഴിമാടത്തിൽ അവളുടെ ശേഷിപ്പുകൾ കാണേണ്ടിവന്ന കൊച്ചുനിക്കോസിന്റെ ജീവിതത്തിന്റെ ദിശ വഴിമാറിത്തുടങ്ങിയതായി 'റിപ്പോർട്ട് റ്റു ഗ്രിക്കോ'യെന്ന നിക്കോസ് കസൻദ്‌സാക്കീസിന്റെ ജീവിതരേഖയിൽ നാം വായിക്കുന്നു.
സുഹൃത്തിന്റെ വീട്ടിൽ, പതിനാറു വർഷമായി അമ്മ തളർന്നുകിടക്കുകയായിരുന്നു. അമ്മ ആ വീടിനകത്ത് ചെയ്തിരുന്നത് ഒരേയൊരു കാര്യം മാത്രമായിരുന്നു: കണ്ണിമകൾ അനക്കുക. അതിന്റെ ചലനത്തിൽ നിന്നാണ് അമ്മയ്ക്ക് വിശക്കുന്നുണ്ടെന്നും ശോധന വേണമെന്നും സങ്കടം വരുന്നുവെന്നും ചിലപ്പോളിത്തിരി കലമ്പുന്നുവെന്നും വീട് തിരിച്ചറിഞ്ഞത്. അമ്മ മരിച്ചു. പെട്ടെന്ന് എന്തൊരു ഇരുട്ടിലായി വീട്. ഇളയയാൾക്ക് എന്നേക്കാൾ പ്രായമുണ്ട്. മിണ്ടി മിണ്ടി രാവൊന്നിത്തിരി വൈകിയപ്പോൾ ഞാൻ പറഞ്ഞു: ചേട്ടായീ, വീട്ടിൽ പോകണ്ടേ? പെട്ടെന്നയാൾ കടുത്തു: ഏതു വീട്, എന്തു വീട്? വീട്ടിലമ്മയില്ല. ദൈവമേ, പതിനാറു വർഷമായി ഇമ മാത്രം ചലിപ്പിച്ചു കൊണ്ടിരുന്ന അമ്മ.
...more
ഒരമ്മയും സിനിമകളിലെ കവിയൂർ പൊന്നമ്മയല്ല. ആവശ്യത്തിലേറെ സ്വാർത്ഥതയുള്ള പാവം സ്ത്രീകൾ. അതുകൊണ്ടുതന്നെ നമ്മുടെ ആദർശലോകത്തിന് അവർ തീരെ നിരക്കുന്നില്ല. ഒന്നോർക്കണം, ആ സ്വാർത്ഥത കൊണ്ടാണ് നമ്മളൊക്കെ തണ്ടും തടിയും ഉള്ളവരായത്.
രണ്ടു പുസ്തകങ്ങൾ നിശ്ചയമായും വായിക്കണം. അജിത് കൗറിന്റെ 'താവളമില്ലാത്തവരും' 'കുപ്പത്തൊട്ടി'യും; ആത്മകഥയാണ്.