More on this book
Kindle Notes & Highlights
Read between
June 16 - July 6, 2022
'താപസാ, അങ്ങ് വഴിമാറിപ്പോകരുത്. ഞങ്ങളുടെ മിഴികളിലേക്കു നോക്കാൻ പഠിക്കുക; ഞങ്ങൾ സ്ത്രീകളാണെന്ന് ഞങ്ങളെപ്പോലും ഓർമ്മിപ്പിക്കാത്ത വിധത്തിൽ.' ഇതായിരുന്നു അയാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പാഠം.
സ്‌നേഹം ഏകാഗ്രമാകുന്നിടത്താണ് ഏറ്റുപറച്ചിലുകളുടെ ആവശ്യകത.
ഒരു ശരാശരി മനുഷ്യന്റെ തലവര. ഉറ്റവരാൽ വായ്ക്കപ്പെടാതെ മടങ്ങിപ്പോവുക.
മനുഷ്യരർഹിക്കുന്നത്. നീതി വൈകിക്കുക എന്നതിന്റെ അർത്ഥം ഓരോരുത്തരിൽ നിന്നും അവരുടെ കാലത്തെ കവർന്നെടുക്കുകയാണെന്ന് അയാൾ കരുതി.
നീന്തലറിയില്ലെങ്കിലും വിഷമഘട്ടങ്ങളിൽ കര കയറാനായി ഒന്നു പൊരുതി നോക്കുക. എനിക്കു തോന്നുന്നു, കര കയറാനുള്ള ഊർജം എങ്ങനെയോ അപ്പോൾ കൈവരുമെന്ന്.
Only when you miss, you begin to relish. പലതും കൈവിട്ടുപോകുമ്പോഴാണ് നമ്മൾ അത് ഓർമ്മിച്ചെടുക്കുന്നത്.
വലിയ മനുഷ്യരെപ്പോലും ചെറിയ സൂചനകളിലൂടെ വഴിതിരിച്ചു വിടുന്ന ആന്തരികപ്രഭയുള്ള മനുഷ്യരാണ് നിങ്ങളീ സാധാരണക്കാരെന്നു പറയുന്നവർ.