ഓരോ ചാന്ദ്രമാസത്തിലും അവൾ പല ജന്മം ജീവിക്കുന്നു. അതിൽ കാമിനിയും വൈരാഗിണിയും പരസ്പരം മത്സരിക്കുന്നു. പ്രണയിനിയും വിരഹിണിയും സമന്വയിക്കുന്നു. പതിവ്രതയും അഭിസാരികയും നേർക്കുനേർ നോക്കി പുഞ്ചിരിക്കുന്നു. വിശ്വമാതാവായ പാർവതിയും സംഹാരരുദ്രയായ ദുർഗയും അവൾ തന്നെ. ഉയരുകയും താഴുകയും ചെയ്യുന്ന ഹോർമോൺ ചുഴികളിൽ കറങ്ങിക്കറങ്ങിയവൾ സ്നേഹവതിയായ ഭ്രാന്തിയായി മാറുന്നു. വിസ്മയിപ്പിക്കുന്ന ഭ്രാന്തുകൾ കൊണ്ട് അവൾ നിങ്ങളെ സ്തബ്ധരാക്കുന്നു. വിരസമായ പതിഞ്ഞ താളത്തിലുള്ള നിങ്ങളുടെ ജീവിതം പകിട്ടുള്ളതാക്കുന്നത് അവൾ മാത്രമാണ്.