More on this book
Kindle Notes & Highlights
Read between
July 4, 2022 - October 31, 2023
ഓരോ ചാന്ദ്രമാസത്തിലും അവൾ പല ജന്മം ജീവിക്കുന്നു. അതിൽ കാമിനിയും വൈരാഗിണിയും പരസ്പരം മത്സരിക്കുന്നു. പ്രണയിനിയും വിരഹിണിയും സമന്വയിക്കുന്നു. പതിവ്രതയും അഭിസാരികയും നേർക്കുനേർ നോക്കി പുഞ്ചിരിക്കുന്നു. വിശ്വമാതാവായ പാർവതിയും സംഹാരരുദ്രയായ ദുർഗയും അവൾ തന്നെ. ഉയരുകയും താഴുകയും ചെയ്യുന്ന ഹോർമോൺ ചുഴികളിൽ കറങ്ങിക്കറങ്ങിയവൾ സ്നേഹവതിയായ ഭ്രാന്തിയായി മാറുന്നു. വിസ്മയിപ്പിക്കുന്ന ഭ്രാന്തുകൾ കൊണ്ട് അവൾ നിങ്ങളെ സ്തബ്ധരാക്കുന്നു. വിരസമായ പതിഞ്ഞ താളത്തിലുള്ള നിങ്ങളുടെ ജീവിതം പകിട്ടുള്ളതാക്കുന്നത് അവൾ മാത്രമാണ്.
സഹ ഉദരം എന്നതാണ് ലോപിച്ച് സഹോദരം ആയി മാറിയത്.
മരിച്ചു കഴിഞ്ഞ് രണ്ടു കാലും കൂട്ടിക്കെട്ടി കിടത്തുന്നു. അത്രയും ചുരുങ്ങിയ ഇടത്തിനുള്ളിലുണ്ട് അയാൾ നടന്നതും അലഞ്ഞതും ഓടിത്തളർന്നതുമൊക്കെയായ ജീവിതം.
'ജ്ഞാനത്തിന്റെ ആത്മാവേ, അങ്ങ് എഴുന്നെള്ളിവന്ന് എന്റെ ബോധത്തെ തെളിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് ഹൃദയത്തെ സ്‌നേഹം കൊണ്ട് ജ്വലിപ്പിക്കണമേ.'