More on this book
Community
Kindle Notes & Highlights
ബോധമനസ്സ് പൂർണ്ണമായും വിശ്രമമനുഭവിക്കുമ്പോൾ പ്രചോദനത്തിന്റെ തള്ളൽ നിരന്തരം സംഭവിക്കുന്നു.
ഡോക്റ്റർമാരാകട്ടെ, കാരണത്തെ ചികിത്സിക്കാതെ രോഗലക്ഷണങ്ങളോട് പോരാടിക്കൊണ്ടുള്ള ചികിത്സാരീതിയാണ് അവലംബിക്കുന്നത്.
നിങ്ങൾ ആദ്യം തന്നെ നിങ്ങളുടെ രോഗങ്ങളെപ്പറ്റിയും അതിന്റെ വിശേഷണങ്ങളെപ്പറ്റിയും ഉള്ള പറച്ചിലുകൾ നിർത്തുക. ആ രോഗങ്ങൾക്ക് ജീവൻ കിട്ടുന്നത് നിങ്ങളുടെ ശ്രദ്ധയിൽനിന്നും ഭയത്തിൽനിന്നും മാത്രമാണ്.
ആത്മവിശ്വാസമില്ലായ്മയും അളവിൽക്കവിഞ്ഞ അദ്ധ്വാനവുമാണ് പരാജയങ്ങൾക്ക് കാരണമാകുന്നത്. ഉപബോധമനസ്സിനോട് ദൃഢവിശ്വാസത്തിന്റെ ആ ഏക ബിന്ദുവിൽ എത്തിച്ചേരാൻ പറയൂ. എന്നിട്ട് ശാന്തമാകാൻ പറയൂ. കൈകൾ അയച്ചിടുക. സാഹചര്യങ്ങളോടും അവസ്ഥകളോടും പറയുക: ‘ഈ അവസ്ഥയും അതിജീവിക്കും’.
നിങ്ങൾക്കാവശ്യത്തിനുള്ള പണം വേണം, മിച്ചവും വേണം. ഈ നിമിഷം മുതൽ പണം വിസ്മയകരമായ ഒന്നാണെന്ന് വിശ്വസിക്കാനും അങ്ങനെ പ്രഖ്യാപിക്കാനും തുടങ്ങുക. പണത്തെ സ്നേഹിക്കുക. അതുമായി സൗഹൃദം പുലർത്തുക. നിങ്ങൾക്കെപ്പോഴും ആവശ്യത്തിലധികം പണം പ്രാപ്തമാകും. ഒരിക്കലും നിങ്ങൾക്ക് അതിന്റെ പോരായ്മ വരില്ല.
സ്നേഹം എന്നത് വൈകാരികമായ ഒരു ബന്ധമാണ്. നിങ്ങളുടെ ജോലിയെയോ പ്രാഫഷനെയോ നിങ്ങൾ സ്നേഹിച്ചില്ലെങ്കിൽ, നിങ്ങൾക്ക് ശരിയായ വിജയം കൈവരിക്കാൻ സാധിക്കുകയില്ല. സ്നേഹം എല്ലായ്പ്പോഴും മറ്റൊന്നിനെ വലുതാക്കുകയും അനേകമിരട്ടി വർദ്ധിപ്പിക്കുകയും ചെയ്യും.
നിങ്ങൾ എന്തിനെ സ്നേഹിക്കുന്നുവോ, അത് നിങ്ങൾക്ക് വർദ്ധിക്കുന്നു. നിങ്ങൾ എന്തിനെ വിമർശിക്കുന്നുവോ, അത് നിങ്ങളുടെ ജീവിതത്തിൽ നിന്ന് മാഞ്ഞുപോകുന്നു.
സമ്പത്തും പണവും നിങ്ങളുടെ ജോലിയെയും നിങ്ങൾ എത്രമണിക്കൂർ അതുചെയ്തുവെന്നതിനേയുമാണ് ആശ്രയിച്ചിരിക്കുന്നതെന്ന് വിശ്വസിക്കുകയാണെങ്കിൽ, നിങ്ങൾ പരി മിതമായ ഒരു ധാരണയിൽ കുടുങ്ങി എന്ന് ഞാൻ പറയും.
‘വിസ്മയകരം! ഈ മനുഷ്യന്റെ ഐശ്വര്യത്തിൽ ഞാൻ സന്തോഷിക്കുന്നു. അയാൾക്ക് ഇനിയും സമ്പത്തുണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു’
‘കഴിയില്ല’ എന്ന വാക്ക് നിങ്ങളുടെ നിഘണ്ടുവിൽ നിന്ന് ഒഴിവാക്കുക.
നിങ്ങൾ എന്തു ചിന്തിക്കുന്നോ വിചാരിക്കുന്നോ, അതാണ് നിങ്ങൾ.
ഉണർന്നു കഴിഞ്ഞ് തൊട്ടടുത്ത സമയങ്ങളിലാകും ഉത്തരം നിങ്ങളുടെ അടുത്തേക്ക് വരുന്നത്.
നിങ്ങൾ നിക്ഷേപിക്കുന്നത് സമാധാനത്തിന്റെയും സ്വരച്ചേർച്ച യുടെയും വിശ്വാസത്തിന്റെയും സൽപ്പേരിന്റെയും വിത്തുകളാ ണെന്ന് ഉറപ്പിക്കുക. അവയെല്ലാം ആയിരം മടങ്ങായി വർദ്ധിക്കും.
നിങ്ങൾ കോപം, വെറുപ്പ്, വിദ്വേഷം, വിമർശനം എന്നീ മനഃസ്ഥിതി കളോടെയാണ് പ്രതികരിക്കുന്നതെങ്കിൽ, അവയെയെല്ലാം നിങ്ങളുടെ ഉള്ളിലെ ബാങ്കിൽ നിക്ഷേപിക്കുകയാണെന്ന് മനസ്സിലാക്കുക.
സന്തോഷം, സ്നേഹം, ശാന്തി, നല്ല നർമ്മബോധം എന്നിവ ഡിപ്പോസിറ്റ് ചെയ്യുക.
നിങ്ങൾ ഭയന്ന നിലയിലോ, അസ്വസ്ഥനോ ആണെങ്കിൽ, നിങ്ങൾ സത്യത്തിൽ ചിന്തിക്കുന്ന അവസ്ഥയിലല്ല.
എന്താണ് ശരി, നീതിയുക്തം, സത്യസന്ധം, മനോഹരം എന്ന ആലോചന യെയാണ് ശരിയായ ചിന്ത എന്നുപറയുന്നത്, ശരിയായ ചിന്ത ഭയമുക്തമാണ്.
‘കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു. എനിക്കൊരിക്കലും ഉത്തരം ലഭിക്കില്ല, ഒരു പോംവഴിയും കാണുന്നില്ല. ആകെ നിരാശാജനകം’ എന്നീ രീതിയിൽ ഒരിക്കലും നിങ്ങളുടെ പ്രശ്നത്തെപ്പറ്റി ചിന്തിക്കരുത്.