ചിന്തകനും കവിയുമായ ഖലീൽ ജിബ്രാൻ എഴുതി: “നിരന്തരം സംസാരിക്കുന്നവരിൽ നിന്നു നിശബ്‌ദതയും, അസഹിഷ്ണുക്കളിൽ നിന്നു സഹിഷ്ണുതയും, ഹൃദയമില്ലാത്തവരിൽ നിന്ന് ഹൃദയാലുത്വവും ഞാൻ പഠിച്ചു. അത്ഭുതമാവാം, അവരോടു ഞാൻ കൃതജ്ഞതാഭരിതനാണ്.” ഇനി, ഒരു സഹപ്രവർത്തകൻ നിങ്ങളിൽ പഴിചാരുമ്പോഴോ ഒരു കൗമാരപ്രായക്കാരൻ നിങ്ങളെ വട്ടം കറക്കുകയോ ഒരു റെസ്‌റ്റോറന്‍റിലെ വെയിറ്റർ അപമര്യാദമായി പെരുമാറുമ്പോഴോ നിങ്ങൾ ദേഷ്യംപിടിച്ച് സ്ഥലം വിടരുത്. അവരുടെ അടുത്തുചെന്ന് കെട്ടിപ്പിടിച്ച്, അവർ തന്ന സമ്മാനത്തിനു നന്ദി പറയുക. വാസ്തവത്തിൽ അവർ നിങ്ങൾക്കു ഒരു സമ്മാനമാണ് തന്നതും.