എന്‍റെയമ്മ എങ്ങനെയായാലും പത്തു കുട്ടികളെയെങ്കിലും പെറ്റിട്ടുണ്ടാവും. ചത്ത കുട്ടികളെ കാലിൽ പിടിച്ച് പൊക്കിയെടുത്ത് ചുഴറ്റി കരമനയാറ്റിൽ എറിയും. വെള്ളം നുരച്ചൊഴുകുന്ന ആറ്റിന്‍റെ ചുവന്ന വായ തുറന്ന് കുട്ടികളെ വാങ്ങി വിഴുങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആറ്റിൽ എറിയുന്നതിന് മുമ്പ് നഗ്നയായി ഇലകളുടെ മീതെ മഴ നനഞ്ഞ് കിടന്ന എന്‍റെ അനുജത്തിയെ ഞാൻ കണ്ടിട്ടുണ്ട്. ചെറിയ കറുത്ത മുഖത്ത് ചെറിയ വായ. അതിൽ ഒറ്റപ്പല്ല്. ‘ത്തിന്ന! ത്തിന്ന!’ എന്നു ചോദിക്കും ആരെക്കണ്ടാലും. ആ ഒറ്റ വാക്കേ അവൾക്കു പറയാനുണ്ടായിരുന്നുള്ളൂ. ആ വാക്ക് കുറേ പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ പണി കഴിഞ്ഞു എന്നു കരുതി പുഴ അവളെ വിളിക്കുകയായിരുന്നു. ആ ഒറ്റവാക്ക്
...more
Sanuj Najoom liked this