More on this book
Kindle Notes & Highlights
ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടുവശത്തും നിർത്തുകയാണെങ്കിൽ സമത്വം എന്ന ധർമത്തിന്‍റെ അടിസ്ഥാനത്തിൽ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവൻ എന്തു ചെയ്‌തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്.’
Sanuj Najoom liked this
ഞങ്ങളുടെ കരുണകൊണ്ട്, ഞങ്ങളുടെ നീതിബോധംകൊണ്ട്, നീ ഇവിടെ വന്നു ഞങ്ങളുടെ ഒപ്പം ഇരിക്കുന്നു. അതിനാൽ നീ ഞങ്ങൾക്ക് ആശ്രിതനായിരുന്നു കൊള്ളുക. ഞങ്ങളോടു നന്ദിയോടിരിക്കുക...
Sanuj Najoom liked this
എന്‍റെയമ്മ എങ്ങനെയായാലും പത്തു കുട്ടികളെയെങ്കിലും പെറ്റിട്ടുണ്ടാവും. ചത്ത കുട്ടികളെ കാലിൽ പിടിച്ച് പൊക്കിയെടുത്ത് ചുഴറ്റി കരമനയാറ്റിൽ എറിയും. വെള്ളം നുരച്ചൊഴുകുന്ന ആറ്റിന്‍റെ ചുവന്ന വായ തുറന്ന് കുട്ടികളെ വാങ്ങി വിഴുങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആറ്റിൽ എറിയുന്നതിന് മുമ്പ് നഗ്നയായി ഇലകളുടെ മീതെ മഴ നനഞ്ഞ് കിടന്ന എന്‍റെ അനുജത്തിയെ ഞാൻ കണ്ടിട്ടുണ്ട്. ചെറിയ കറുത്ത മുഖത്ത് ചെറിയ വായ. അതിൽ ഒറ്റപ്പല്ല്. ‘ത്തിന്ന! ത്തിന്ന!’ എന്നു ചോദിക്കും ആരെക്കണ്ടാലും. ആ ഒറ്റ വാക്കേ അവൾക്കു പറയാനുണ്ടായിരുന്നുള്ളൂ. ആ വാക്ക് കുറേ പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ പണി കഴിഞ്ഞു എന്നു കരുതി പുഴ അവളെ വിളിക്കുകയായിരുന്നു. ആ ഒറ്റവാക്ക്
...more
Sanuj Najoom liked this
ചരിത്രമെന്ന യന്ത്രത്തിൽ ബന്ധിക്കപ്പെട്ടവരാണ് നമ്മളെല്ലാരും. പ്രശ്‌നങ്ങൾ ഓരോരുത്തർക്കും ഓരോന്നാണ്. നമ്മുടെ മുൻപിലുള്ള വെല്ലുവിളി ചരിത്രത്തിന്‍റെ നിയമങ്ങളും നിയമഭേദങ്ങളും നമ്മെ നയിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ്. നമ്മുടെ ധർമങ്ങൾ മാത്രമാണ് നമ്മെ നയിക്കേണ്ടത്. നാം ചരിത്രത്തിൽ ഒഴുകാൻ പാടില്ല. ചരിത്രം നമ്മിലൂടെ കടന്നുപോട്ടെ. പക്ഷെ, നാം ചരിത്രത്തിന്‍റെ അടിമകളാവരുത്.
Sanuj Najoom and 1 other person liked this