More on this book
Kindle Notes & Highlights
നിയമങ്ങളും സമ്പ്രദായങ്ങളുമാണോ ന്യായത്തെ തീരുമാനിക്കേണ്ടത്? ന്യായം എന്നു പറഞ്ഞാൽ അതിന്‍റെ കാതലായി ഒരു ധർമം ഉണ്ടായിരിക്കണം. ധർമങ്ങളിൽ ഏറ്റവും വലുത് സമത്വം തന്നെ. അതാണ് ഏറ്റവും വിശുദ്ധമായത്. ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടുവശത്തും നിർത്തുകയാണെങ്കിൽ സമത്വം എന്ന ധർമത്തിന്‍റെ അടിസ്ഥാനത്തിൽ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവൻ എന്തു ചെയ്‌തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്.’
ഉണ്ടാക്കാനുള്ളതു മാത്രമാണ്. പക്ഷെ, എന്നോട് ആരും അതു പറഞ്ഞില്ല. എന്നോടു പറഞ്ഞ ഓരോ വാക്കിനും ‘നീ അതല്ല’ എന്നു മാത്രമായിരുന്നു പൊരുൾ. ഞങ്ങളുടെ കരുണകൊണ്ട്, ഞങ്ങളുടെ നീതിബോധംകൊണ്ട്, നീ ഇവിടെ വന്നു ഞങ്ങളുടെ ഒപ്പം ഇരിക്കുന്നു. അതിനാൽ നീ ഞങ്ങൾക്ക് ആശ്രിതനായിരുന്നു കൊള്ളുക. ഞങ്ങളോടു നന്ദിയോടിരിക്കുക...
ആ നാളുകളിൽ ഞാൻ അമ്മയെ കണ്ടിട്ടേയില്ല. അമ്മയെപ്പറ്റി ഒരുദിവസം പോലും ഓർത്തിട്ടുമില്ല. ഞാൻ ഒരു കറുത്ത ചെറിയ എലിയാണ്. എലിയുടെ ദേഹത്തിലും നോട്ടത്തിലും ചലനങ്ങളിലും ശബ്‌ദത്തിലും ഒക്കെ ഒരു ക്ഷമാപണം ഉണ്ട്. ‘ഒന്ന് ജീവിച്ചോട്ടേ’ എന്ന മട്ടുണ്ട്. കാലുകൾക്ക് താഴെയാണ് അതിന്‍റെ ലോകം. ചവറുകളിലാണ് അതിന്‍റെ ജീവിതം. എലിയുടെ നട്ടെല്ല് ഞാൻ എപ്പോഴും ശ്രദ്ധിക്കും. നട്ടെല്ലു വളയ്‌ക്കേണ്ട കാര്യമില്ല. വളച്ചുതന്നെയാണ് ദൈവം കൊടുത്തിട്ടുള്ളത്.
മൃഗങ്ങളുടെ ദുഃഖത്തെ നമുക്ക് പറഞ്ഞുതീർക്കാൻ പറ്റില്ല. അതിന്‍റെ ആഴം അഗാധമാണ്. നീ അമ്മയോട് പ്രായശ്ചിത്തം ചെയ്യണം.’
മൃഗങ്ങൾക്ക് വർത്തമാനകാലത്തിന്‍റെ വിശപ്പു മാത്രമേയുള്ളൂ. ഊണു കഴിച്ചു
അധികാരം എന്നത് എന്നും ഒരു കൂട്ടുപ്രവൃത്തിയാണ്. പക്ഷെ ഓരോ അധികാരിയും താനാണ് അതു കൈകാര്യം ചെയ്യുന്നത് എന്നു കരുതും. നിങ്ങൾ ഭരിക്കുന്നയാൾ ഭരിക്കപ്പെടാൻ സ്വയം സമ്മതിക്കണം. ആ നാടകത്തിൽ തന്‍റെ റോൾ എന്താണെന്ന് അവൻ അറിഞ്ഞു നിന്നുതരണം. അതിനയാൾക്കു ഭീഷണിയോ, നിർബന്ധമോ, ആവശ്യമോ ഉണ്ടായിരിക്കണം. അധികാരത്തിന്‍റെ ആ മഹാനാടകത്തിൽ സ്വന്തം റോൾ മനസ്സിലാക്കി അതിനെ കൃത്യമായി ചെയ്യുമ്പോൾ മാത്രമാണ് അധികാരിക്ക് അധികാരം കൈവരുന്നത്. ഒറ്റയ്ക്കാവുമ്പോൾ അവന് ഒന്നും കൈയിലുണ്ടാവില്ല. അവന്‍റെ അഗ്നിയിൽ ചൂടുണ്ടാവില്ല. ആയുധങ്ങളിൽ മൂർച്ചയുണ്ടാവില്ല.