ഡച്ച്മാതൃകയില്‍ പണിചെയ്ത ഒന്നരനില കെട്ടിടത്തിന്‍റെ അരനിലയിലാണ് പക്ഷിയായ പയ്യന്‍ കൂടുകെട്ടിയിരുന്നത്. അരനില എന്നു പറഞ്ഞാല്‍ ഒരു നില കെട്ടിടത്തിനു മുകളിലെ ഒറ്റമുറി എന്നു പര്യായം. മുറിക്കു ചുറ്റും സിമന്‍റിട്ട വിശാലമായ തുറസ്സാണ്. വേനല്‍ക്കാലത്ത് പരമ സുഖം. സിമന്‍റ് ചുട്ടുപഴുത്ത് അനുസ്യൂതമായി ആവിയടിക്കും. മുറിക്കകത്ത് പങ്കയ്ക്കു കീഴില്‍ ഇരുന്നാലും കിടന്നാലും കമ്പിളി പുതച്ച് കനലടുപ്പില്‍ കുന്തിച്ചിരിക്കുന്ന മാതിരിയാണ്. എഴുന്നേല്ക്കാന്‍ തോന്നുകയില്ല. യമുനയിലൊഴിച്ച് രാജ്യത്തെങ്ങും വെള്ളത്തിന്‍റെ പ്രശ്നമേയില്ല. തണുപ്പുകാലത്താണ് ഇതിലും സുഖം. പകലും രാത്രിയും വജ്രത്തിന്‍റെ ശീതസൂചിയില്‍ സുഖശയനം
...more