sreejith vs

27%
Flag icon
സോഷ്യലിസം വരുന്നു എന്നുവിചാരിച്ച് അവന്‍റെയൊക്കെ ഒരു ഭാവം കണ്ടോ! പയ്യന്‍ ഓര്‍ത്തു. ഹോട്ടല്‍തൊഴിലാളികളും ശിപായിമാരും മറ്റും ഇങ്ങനെ കളിച്ചുതുടങ്ങിയാല്‍ ഈ രാജ്യം എവിടെയെത്തും? ഇതിന് അവസാനമെവിടെ? ഇവിടെ സോഷ്യലിസമല്ല വേണ്ടത്. ഒന്നാന്തരം മുട്ടന്‍ മുതലാളിത്തമാണ്. ദിവസത്തില്‍ പതിനാറുമണിക്കൂര്‍ വീതം എല്ലു മുറിയെ പണി, ഒരുനേരം മാത്രം ഭക്ഷണം, അതും കഞ്ഞി; ഒറ്റവസ്ത്രം, പണിമുടക്കിനും ജാഥയ്ക്കുമെതിരായി സ്ഥിരം നിയമം. മുഴത്തിനു മുഴത്തിനു പോലീസ്സ്റ്റേഷന്‍, ഇവയാണ് വേണ്ടത്.
പയ്യൻ കഥകൾ | Payyan Kathakal
Rate this book
Clear rating