Kindle Notes & Highlights
ഡച്ച്മാതൃകയില്‍ പണിചെയ്ത ഒന്നരനില കെട്ടിടത്തിന്‍റെ അരനിലയിലാണ് പക്ഷിയായ പയ്യന്‍ കൂടുകെട്ടിയിരുന്നത്. അരനില എന്നു പറഞ്ഞാല്‍ ഒരു നില കെട്ടിടത്തിനു മുകളിലെ ഒറ്റമുറി എന്നു പര്യായം. മുറിക്കു ചുറ്റും സിമന്‍റിട്ട വിശാലമായ തുറസ്സാണ്. വേനല്‍ക്കാലത്ത് പരമ സുഖം. സിമന്‍റ് ചുട്ടുപഴുത്ത് അനുസ്യൂതമായി ആവിയടിക്കും. മുറിക്കകത്ത് പങ്കയ്ക്കു കീഴില്‍ ഇരുന്നാലും കിടന്നാലും കമ്പിളി പുതച്ച് കനലടുപ്പില്‍ കുന്തിച്ചിരിക്കുന്ന മാതിരിയാണ്. എഴുന്നേല്ക്കാന്‍ തോന്നുകയില്ല. യമുനയിലൊഴിച്ച് രാജ്യത്തെങ്ങും വെള്ളത്തിന്‍റെ പ്രശ്നമേയില്ല. തണുപ്പുകാലത്താണ് ഇതിലും സുഖം. പകലും രാത്രിയും വജ്രത്തിന്‍റെ ശീതസൂചിയില്‍ സുഖശയനം
...more
യഥാര്‍ത്ഥ ജീവിതത്തില്‍ ചുടലഭദ്രകാളിയും അഭിനയത്തില്‍ മേജറുടെ ഭാര്യയുമായിരുന്ന ഒരു സ്ത്രീയാണ് എല്ലാ ഒന്നാംതീയതിയും വന്നു വാടക മേടിച്ചിരുന്നത്.
ആദിത്യന്‍ ഇനി തിരിച്ചുപോവുകയില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരണം വന്നശേഷമേ പോലീസുകാര്‍ ഫ്ളഡ് ലൈറ്റുകള്‍ കെടുത്തിയുള്ളു.
പൊന്നിന്‍റെ വിലയായ ഭക്ഷ്യപാനീയങ്ങള്‍, ബാന്‍ഡ്സംഗീതം, നൃത്തം, ചെറ്റപ്പുരനിര്‍മ്മാര്‍ജ്ജന പദ്ധതി, പ്രായപൂര്‍ത്തി വോട്ടവകാശം, സോഷ്യലിസം. ചടങ്ങോടെ ഒന്നുച്ചത്തില്‍ ചിരിക്കാന്‍ പഴുതുണ്ടോ എന്നു ചിന്തിച്ചു പയ്യന്‍ ഇടംവലം നോക്കി.
പയ്യനാദ്യമായി വറുവല്‍ അജത്തെ ആക്രമിച്ചു. രണ്ടു കൈയുടെ വിരലുകളും പ്രയോഗിച്ച് പരേതന്‍റെ അംശങ്ങളെ ശബ്ദമുണ്ടാക്കാതെ കാര്‍ന്നു തിന്നു. എല്ലുകള്‍ തുവര്‍ത്തി തൂവെള്ളയാക്കി ചേലോടെ പ്ലേറ്റിന്‍റെ ഒരുവശത്ത് അടുക്കിവെച്ചു. തവണകളായി പാകത്തിനു ശുദ്ധ ജലം കുടിച്ചു. അജം തീര്‍ന്നപ്പോള്‍ കാശ്മീരികുക്കുടത്തിന്‍റേയും തന്‍തൂരി റൊട്ടിയുടേയും പ്ലേറ്റുകള്‍ അടുത്തേക്കു നീക്കിവച്ച് റൊട്ടി ചെറുതായി കീറി അവനെ കുക്കുടത്തിന്‍റെ പ്ലേറ്റില്‍ വക്കുതു ടച്ചു മുക്കിയെടുത്ത് കൊശുകോടെ തിന്നു. രണ്ടുവട്ടം റൊട്ടികുക്കുടം, ഒരു വട്ടം സലാദ്, രണ്ടുവട്ടം റൊട്ടികുക്കുടം ഒരുവട്ടം സലാദ് -ഇതായി പിടി. ഒരുതുള്ളി പുറത്തു ചിന്നുകയോ തെറിപ്പിക്കുകയോ
...more
കേന്ദ്രമന്ത്രി സര്‍ക്കാറിന്‍റെ സ്വന്തം ആളാണത്രെ ചീഫ് എഡിറ്ററാവാന്‍ സാദ്ധ്യതയുള്ള പുള്ളി. നിലവിലുള്ള പത്രാധിപരേക്കാള്‍ യോഗ്യതയുള്ള ആളാണ്. പത്രാധിപര്‍ വെറും അക്ഷരശൂന്യനാണ്. എന്നാല്‍ പുതിയ വിദ്വാന്‍ മൂളുന്ന അക്ഷരശൂന്യന്‍ മാത്രമല്ല, അക്ഷരവൈരികൂടിയത്രേ. അപ്പോള്‍ നിയമനം നടക്കാനുള്ള സാദ്ധ്യത
അഴിഞ്ഞാടുന്ന ചൂടില്‍ പൊരിഞ്ഞിരുന്ന ദേഹത്തില്‍ പൊതിഞ്ഞിരുന്ന ദേഹിയുടെ അഗാധതയിലേക്കു തണുത്ത ദ്രാവകം ഇറങ്ങിപ്പോകുമ്പോള്‍, ഹിമത്തിന്‍റെ ഇരുതലമൂര്‍ച്ചയുള്ള ഒരു കായങ്കുളംവാള്‍ വിഴുങ്ങിയ മാതിരി തോന്നി പയ്യന്; കൊച്ചുണ്ണിയെപ്പോലെയും.
പ്രായപൂര്‍ത്തിവന്ന ഏതവനും സൗജന്യസോഷ്യലിസം, മിനിമം കൂലി, മിനിമം ഭക്ഷണം, മിനിമം വസ്ത്രം, മിനിമം വ്യക്തിസ്വാതന്ത്ര്യം, ജാതിമത ചിന്താഗതിക്കാര്‍ക്കു മിനിമം ശിക്ഷ മരണം എന്നീ ആനുകൂല്യങ്ങളടങ്ങുന്ന ചരിത്രപ്രധാനമായ പ്രഖ്യാപനത്തില്‍ ഇന്നര്‍ദ്ധരാത്രി കക്ഷിയുടെ അദ്ധ്യക്ഷന്‍ ഒപ്പുവെയ്ക്കുന്നതോടെ വിദ്യുദ്ദീപാലംകൃതമായ ഈ പുരാതന പുണ്യഭൂമിയില്‍ സമ്പൂര്‍ണസോഷ്യലിസം കൈവരുന്നതാകുന്നു.
സോഷ്യലിസം വരുന്നു എന്നുവിചാരിച്ച് അവന്‍റെയൊക്കെ ഒരു ഭാവം കണ്ടോ! പയ്യന്‍ ഓര്‍ത്തു. ഹോട്ടല്‍തൊഴിലാളികളും ശിപായിമാരും മറ്റും ഇങ്ങനെ കളിച്ചുതുടങ്ങിയാല്‍ ഈ രാജ്യം എവിടെയെത്തും? ഇതിന് അവസാനമെവിടെ? ഇവിടെ സോഷ്യലിസമല്ല വേണ്ടത്. ഒന്നാന്തരം മുട്ടന്‍ മുതലാളിത്തമാണ്. ദിവസത്തില്‍ പതിനാറുമണിക്കൂര്‍ വീതം എല്ലു മുറിയെ പണി, ഒരുനേരം മാത്രം ഭക്ഷണം, അതും കഞ്ഞി; ഒറ്റവസ്ത്രം, പണിമുടക്കിനും ജാഥയ്ക്കുമെതിരായി സ്ഥിരം നിയമം. മുഴത്തിനു മുഴത്തിനു പോലീസ്സ്റ്റേഷന്‍, ഇവയാണ് വേണ്ടത്.
കണ്ടവനൊക്കെ മിനിമംകൂലിയും ഭക്ഷണവുമായാല്‍ ഈ രാജ്യത്ത് ഇരുന്നു പൊറുക്കാന്‍ പറ്റുമോ?
കാശ് കാണാത്തവനു സോഷ്യലിസം പ്രസംഗിക്കാം.
ജാതിമതത്തിന്‍റെ കാര്യത്തില്‍ ഇവിടെ ഒന്നും നടക്കാന്‍പോകുന്നില്ല, പയ്യന്‍ പറഞ്ഞു: കാരണം, ബുദ്ധമതത്തെ തുരത്തിവിട്ട ആര്‍ഷഭൂമിയാണിത്.
പയ്യന്‍ രോമാഞ്ചം കൊണ്ടു. ഈ ത്രിസന്ധ്യയ്ക്ക് അങ്ങനെ കൊള്ളാന്‍ ഹേതുവെന്തെന്നു ചിന്തിച്ചു. മനസ്സിലായി. രാജ്യത്തിന്‍റെ ഭാവി തുലാസ്സില്‍ തൂങ്ങുന്ന നിര്‍ണായകമായ ഒരു കാലഘട്ടത്തില്‍ താന്‍ നില്‍ക്കുന്നതുകൊണ്ടാണ്. അത്ഭുതം തോന്നിയില്ല. മോഹാലസ്യം വരാഞ്ഞതിലായിരുന്നു അത്ഭുതം.
നേതാവ് കുപ്പായം കീറി നെഞ്ചത്തടിച്ചുകൊണ്ടു പറഞ്ഞു: ഇവിടെ സോഷ്യലിസം വരികയാണെങ്കില്‍ ഞാന്‍ താങ്കളുടെ പട്ടിയാവും. അതു പറ്റില്ല. ഏതു പറ്റില്ല? ഇപ്പോഴുള്ള പട്ടിയെ കളയാന്‍ പറ്റില്ല.
മദ്യനിരോധനവും ഗോഹത്യാനിരോധനവും നിലവിലുള്ള ഈ പുണ്യമതേതരരാഷ്ട്രത്തില്‍ സോഷ്യലിസവുംകൂടി വരുത്തിയല്ലോ വീര പുരുഷന്‍! യുഗപ്രഭാവന്‍! ജീവിച്ചിരിക്കേതന്നെ അദ്ദേഹത്തിന് ഒന്നു രണ്ടു സ്മാരകം പണിയേണ്ടതാണ്.
പയ്യന്‍ പായ് ചുരുട്ടി എഴുന്നേറ്റു. കൃത്യത്തിന്‍റെ മുറതെറ്റി എന്നു മനസ്സിലായപ്പോള്‍ വീണ്ടും കിടന്ന്, എഴുന്നേറ്റശേഷം പായ് ചുരുട്ടി.
തീ പടര്‍ന്നു കയറിയപ്പോള്‍ രാമന്‍കുട്ടി ദോശച്ചട്ടി അടുപ്പത്തു കയറ്റി. ചട്ടിക്കു ചൂടായപ്പോള്‍ അവനില്‍ എണ്ണപുരട്ടി ഒരു തവി മാവ് ഒഴിച്ചു. 'ദോശേ' എന്നു പഞ്ചകല്യാണി രാഗത്തില്‍ മാവ് ചട്ടിയില്‍ ആലപിച്ച് പരന്നു.
1940ല്‍ ജര്‍മ്മനി ബ്രിട്ടനെ തമര്‍ത്തിയേക്കും എന്നു തോന്നിയ ഘട്ടത്തില്‍ ജര്‍മ്മന്‍ ഭാഷയും ഷോര്‍ട്ട്ഹാന്‍ഡും പഠിച്ചവരാണ് തദ്ദേശീയര്‍. ഒരുപക്ഷേ, പരമാവധി ജര്‍മ്മനിയോ മറ്റോ ജയിച്ചാലോ? വീണ്ടും പോയവര്‍ഷം, ഇന്ത്യാ-പാകിസ്ഥാന്‍ സംഘട്ടനമുണ്ടായപ്പോള്‍ അവര്‍ ഉര്‍ദുഭാഷ പഠിച്ചുതുടങ്ങിയത്രേ. യുദ്ധമല്ലേ? ഒരുവേള പാകിസ്ഥാനോ മറ്റോ... ഏത്?
സോഷ്യലിസം മുടിവിടര്‍ത്തി ആടുന്ന ഒരു രാഷ്ട്രത്തിലെ പൗരനാണ് താന്‍ എന്നോര്‍ത്തപ്പോള്‍ പയ്യനു രോമാഞ്ചമുണ്ടായി. തന്‍റെ രാജ്യസ്നേഹവും അഭിമാനവും വല്ലവരും കണ്ടോ എന്നറിയാന്‍ പയ്യന്‍ ചുറ്റും നോക്കി. ഇല്ല. ആരും കണ്ടില്ല. സമാധാനമായി.
എവിടെ ചുറ്റാന്‍? അതായിരുന്നു പ്രശ്നം. ഭൂമി ഉരുണ്ടതാണെന്ന വാദം നിലനില്‍ക്കുന്ന കാലമാകുന്നു, പയ്യന്‍ ഓര്‍ത്തു. അപ്പോള്‍ ഒരു ദിക്കിലേക്കു നേരേ നടന്നാല്‍ നിമിഷത്തിനകം പുറപ്പെട്ട ദിക്കില്‍ത്തന്നെ തിരിച്ചെത്തും.
സര്‍ക്കാരിനോടു കളിക്കാനൊക്കുമോ? ആരെന്നു വിചാരിച്ചു സര്‍ക്കാരിനെ? രാജ്യമുണ്ടായ അന്നുതൊട്ട് ജന ത്തിന്‍റെ അമ്മയും അച്ഛനുമായ സര്‍ക്കാര്‍ നീണാള്‍ വാഴട്ടെ. വികാരം ജലധാരയായി കണ്ണിലൂടെ പ്രവഹിക്കുമെന്നു തോന്നി പയ്യന്.
സാഹിത്യകാരിയായാല്‍ ഇങ്ങനെ വേണം. ഭൂതദയ, ധാരാളം കാശ്, അച്ഛനോ അമ്മയോ ആരെങ്കിലും ഒരാള്‍ മന്ത്രിയാവുക, കാറുണ്ടാവുക. ഇത്രയും ഉള്ളവരേ സാഹിത്യം നിര്‍മ്മിക്കാവൂ എന്നുകൂടി തോന്നി പയ്യന്. അല്ലാതെ കണ്ട തെണ്ടിയും താടിക്കാരനുമൊക്കെ കയറി സാഹിത്യകാരനാവുക. ഈ മ്ലേച്ഛന്മാര്‍ക്കെതിരായി ഒരു നിയമം വേണ്ടതാകുന്നു.
ബസ്സില്‍ കയറി. പുരാതത്വവകുപ്പില്‍ നിന്നുമിറക്കിക്കൊണ്ടുവന്ന സാധനമാണെന്നു തോന്നി. മൂന്നുമണിക്കൂര്‍കൊണ്ട് മുപ്പതുനാഴിക ദൂരം വാഹനം ഓടിയുണ്ടാക്കി. വഴിക്ക് എത്രയോ ഒച്ചുകള്‍ ബസ്സിനെ ഓവര്‍ടേക്ക് ചെയ്തുപോയി.