ഞാനിപ്പോള്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ഏറക്കുറെ മതങ്ങളെല്ലാം ഒന്നുതന്നെ. എല്ലാം മനുഷ്യരെ നന്നാക്കാന്‍ ശ്രമിക്കുന്നു.’ ‘നിങ്ങളുടെ ഉത്ഭവം ഏതു മതത്തില്‍നിന്നാണ്?’ ‘ഞാനെങ്ങനെ അറിയും? ഏതു മതത്തില്‍നിന്നുമാവാം. ക്രിസ്ത്യാനി, മുസല്‍മാൻ, ഹിന്ദു, യഹൂദന്‍, പാര്‍സി, ജൈനന്‍, ബുദ്ധമതക്കാരന്‍, സിക്കുകാരന്‍ അല്ലെങ്കില്‍ ഏതെങ്കിലും രണ്ടെണ്ണത്തിന്‍റെ മൈത്രിയില്‍നിന്നുമാവാം. ഏതു വിധമായാലും ഞാനൊരമ്മയുടെ മുല കുടിച്ചിട്ടില്ല! മുലകള്‍ കാണുമ്പോള്‍ എനിക്കു കലശലായ ദാഹം തോന്നാറുണ്ട്. മുലകള്‍! മുലകള്‍! കോടാനുകോടി മുലകള്‍!’