പ്രകൃതകൃതിയില്‍ മഹായുദ്ധങ്ങളുടെ നിരര്‍ത്ഥകത്വം, യുദ്ധക്കളങ്ങളിലെ ഭീകരത്വം, ആഭ്യന്തര വര്‍ഗീയ യുദ്ധങ്ങളുടെ മൃഗീയത്വം, മാന്യമെന്നു പറഞ്ഞുവരുന്ന ജീവിതങ്ങളിലെ മാന്യതയില്ലായ്മയും, സുഖമില്ലായ്മയും, മാന്യരല്ലെന്നു പറഞ്ഞവരുടെ ജീവിതത്തിലെ യഥാര്‍ത്ഥ മാന്യതയും സുഖവും, ജനിക്കുന്ന മതത്തില്‍ത്തന്നെ മനുഷ്യന്‍ വളര്‍ന്നുവരണമെന്നുള്ള വയ്പിന്‍റെ യുക്തിരാഹിത്യം, വേശ്യാവൃത്തി, പാതിവ്രത്യം മുതലായ പല പ്രശ്നങ്ങളും ബഷീര്‍ ഭംഗിയായി ധ്വനിപ്പിച്ചിരിക്കുന്നു.