Kindle Notes & Highlights
മനുഷ്യസഹജങ്ങളായ സൗമ്യവികാരങ്ങളെ മതത്തിനുവേണ്ടി ബലികഴിക്കുന്നതു മാന്യതയുടെ ഉത്തമലക്ഷണമാണെന്നു വിശ്വസിച്ചിരുന്ന ഒരു ബൂര്‍ഷ്വാ സര്‍ക്കിളില്‍പ്പെട്ട അതിഭക്തയായ ഒരു
പ്രകൃതകൃതിയില്‍ മഹായുദ്ധങ്ങളുടെ നിരര്‍ത്ഥകത്വം, യുദ്ധക്കളങ്ങളിലെ ഭീകരത്വം, ആഭ്യന്തര വര്‍ഗീയ യുദ്ധങ്ങളുടെ മൃഗീയത്വം, മാന്യമെന്നു പറഞ്ഞുവരുന്ന ജീവിതങ്ങളിലെ മാന്യതയില്ലായ്മയും, സുഖമില്ലായ്മയും, മാന്യരല്ലെന്നു പറഞ്ഞവരുടെ ജീവിതത്തിലെ യഥാര്‍ത്ഥ മാന്യതയും സുഖവും, ജനിക്കുന്ന മതത്തില്‍ത്തന്നെ മനുഷ്യന്‍ വളര്‍ന്നുവരണമെന്നുള്ള വയ്പിന്‍റെ യുക്തിരാഹിത്യം, വേശ്യാവൃത്തി, പാതിവ്രത്യം മുതലായ പല പ്രശ്നങ്ങളും ബഷീര്‍ ഭംഗിയായി ധ്വനിപ്പിച്ചിരിക്കുന്നു.
സാധാരണ ഞാന്‍ ചെയ്യാറുള്ളത്... എന്നെ കൊല്ലാന്‍ വരുന്ന ആള്‍ക്ക് എന്നെക്കാള്‍ ശക്തിയുണ്ടോ എന്നു നോക്കും. ശക്തിയില്ലെങ്കില്‍ ഞാന്‍ ധീരതയോടെ നിന്നു പൊരുതും. ശക്തിയുണ്ടെങ്കിൽ കഴിയുന്നതും വേഗത്തില്‍ ദൂരെ ഓടിപ്പോകും!’
ഞാന്‍ ആരുടെയും പ്രതിനിധിയല്ല. ഞാന്‍ എന്‍റെ സ്വന്തം പ്രതിനിധിമാത്രമാണ്! എനിക്കു ചിലതെല്ലാം പറയാന്‍ അവകാശമില്ലേ?’
‘എനിക്കു
പ്രത്യേകമായ—ഒരു മണ്ണാങ്കട്ടയോടും പ്രത്യേകമായ മമതയൊന്നുമില്ല. ഞാനീ ഭൂഗോളത്തെ ആകെ സ്നേഹിക്കുന്നുണ്ട്; പ്രപഞ്ചങ്ങളായ എല്ലാ പ്രപഞ്ചങ്ങളെയും. ഞാന്‍ ജനിച്ചത് ഈ ഭൂമിയിലാണല്ലോ. ഇവിടെയുള്ളവരെല്ലാം എനിക്കു ബന്ധപ്പെട്ടവരാണ്. ഏതഭിപ്രായക്കാരും, ഏതു മതക്കാരും... എല്ലാവരെയും ഞാന്‍ സ്നേഹിക്കുന്നുണ്ട്. ഞാനൊരു പട്ടാളക്കാരനായി. പട്ടാളക്കാരന്‍റെ കടമയെന്താ? കഴിവുള്ളിടത്തോളം ജനങ്ങളെ കൊല്ലുക...! ഞാന്‍ കൊന്നു. കുറെ നികൃഷ്ടരായ ഹീനജീവികള്‍ക്കു രാജ്യം അടക്കിഭരിക്കാന്‍വേണ്ടി—ഞാന്‍ പറയുന്നതു ലോകത്തിലെ യുദ്ധത്തിന്‍റെ നേതാക്കന്മാരെപ്പറ്റിയാണ്. യുദ്ധഭൂമിയില്‍ അവരാരുംതന്നെ ഉണ്ടാവുകയില്ലല്ലോ. അവരുടെ മക്കളും ഭാര്യമാരും.
...more
ഞാനിപ്പോള്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ഏറക്കുറെ മതങ്ങളെല്ലാം ഒന്നുതന്നെ. എല്ലാം മനുഷ്യരെ നന്നാക്കാന്‍ ശ്രമിക്കുന്നു.’ ‘നിങ്ങളുടെ ഉത്ഭവം ഏതു മതത്തില്‍നിന്നാണ്?’ ‘ഞാനെങ്ങനെ അറിയും? ഏതു മതത്തില്‍നിന്നുമാവാം. ക്രിസ്ത്യാനി, മുസല്‍മാൻ, ഹിന്ദു, യഹൂദന്‍, പാര്‍സി, ജൈനന്‍, ബുദ്ധമതക്കാരന്‍, സിക്കുകാരന്‍ അല്ലെങ്കില്‍ ഏതെങ്കിലും രണ്ടെണ്ണത്തിന്‍റെ മൈത്രിയില്‍നിന്നുമാവാം. ഏതു വിധമായാലും ഞാനൊരമ്മയുടെ മുല കുടിച്ചിട്ടില്ല! മുലകള്‍ കാണുമ്പോള്‍ എനിക്കു കലശലായ ദാഹം തോന്നാറുണ്ട്. മുലകള്‍! മുലകള്‍! കോടാനുകോടി മുലകള്‍!’
—ഞാനൊന്നു ചോദിക്കട്ടെ: ഈശ്വരനുണ്ടോ?’
‘വേണമെങ്കില്‍... ഉണ്ട്.’ ‘എന്താ, വേണമെങ്കില്‍... എന്നു പറയാന്‍ കാരണം?’ ‘എന്‍റെ ഈ മുപ്പത്തിനാലാമത്തെ വയസ്സില്‍ ഇങ്ങനെയാണു തോന്നുന്നത്. പ്രപഞ്ചങ്ങളായ എല്ലാ പ്രപഞ്ചങ്ങളെയും—നിങ്ങളെയും എന്നെയും സൃഷ്ടിച്ച കരുണാമയനാണല്ലോ ഈശ്വരന്‍. നിങ്ങളുടെയോ എന്‍റെയോ വിശ്വാസപ്രമാണങ്ങളനുസരിച്ചല്ലല്ലോ പ്രപഞ്ചത്തിന്‍റെയും മറ്റും നിലനില്പ്. വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം. മനസ്സിന്‍റെ തൃപ്തി നോക്കിയാല്‍ മതി. നിങ്ങള്‍ക്കെത്ര
പട്ടാളക്കാരനും അനേകായിരം മനുഷ്യരെ കൊന്നിട്ടുണ്ട്. പട്ടാളക്കാര്‍ കൊല്ലുന്നു. ഇപ്പോഴും ഭൂഗോളത്തില്‍ എവിടെയെങ്കിലും കാണുമല്ലോ യുദ്ധം. ഇതിനൊക്കെ ആരാണുത്തരവാദികള്‍?
, രാജാക്കന്മാർ, പ്രസിഡണ്ടന്മാർ, ഏകാധിപതികൾ—ഇവരെല്ലാം ഘാതകന്മാരല്ലേ?’ ‘അതെയോ?’ ‘അതെ. അവരുടെ സിംഹാസനങ്ങളെല്ലാം മനുഷ്യരക്തത്തില്‍ മുങ്ങിയതാണ്. അവര്‍ കുടിക്കുന്നതു
ലോകത്തിലെ ഏറ്റവും പഴക്കമുള്ള തൊഴിലാണെന്നു കേട്ടിട്ടുണ്ട്; ഇന്നും പലരും സ്വീകരിച്ചു വരുന്നുമുണ്ട്.
നിന്നു നോക്കുമ്പോള്‍ തെറ്റെപ്പോഴും സ്ത്രീകളുടെ ഭാഗത്താണ്. സ്ത്രീയുടെ ഭാഗത്തുനിന്നു നോക്കുമ്പോള്‍ തെറ്റെപ്പോഴും പുരുഷന്മാരുടെ ഭാഗത്തും. ഒന്നുകില്‍ എല്ലാവരുടെയും ഭാഗത്തു തെറ്റുണ്ട്. അല്ലെങ്കില്‍ ആരുടേയും ഭാഗത്തു തെറ്റില്ല. നിങ്ങള്‍ തെറ്റും ശരിയും വിധിക്കാന്‍ പോകുന്നത്
സദാചാരത്തിന്‍റെ?’ ‘അതെനിക്കറിഞ്ഞുകൂടാ. സാധാരണ നമ്മള്‍ സദാചാരമെന്നു പറയുന്നില്ലേ? പരസ്ത്രീകളെ നോക്കരുത്, പാതിവ്രത്യം എന്നൊക്കെ?’ ‘പല മതങ്ങളിലും പലതാണു സദാചാരം. ഏകപത്നീവ്രതമെടുക്കൂ. ചില മതങ്ങളില്‍ ബഹുപത്നീവ്രതമാവാം. ചിലതില്‍ ബഹുഭര്‍ത്തൃവ്രതവുമാവാം. അമ്മ, സഹോദരി—ഇവരെ ഭാര്യമാരാക്കുന്ന ജനങ്ങളും രാജാക്കന്മാരുമുണ്ടായിരുന്നു. അതായിരുന്നു അവരുടെ സദാചാരം. ലിംഗാരാധന, യോനീപൂജ—എന്നൊക്കെ
സദാചാരം...? മൃഗങ്ങളുടെ ഇടയിലും ഇഴജന്തുക്കളുടെ ഇടയിലും പക്ഷികളുടെ ഇടയിലും മറ്റും മിക്കപ്പോഴും സ്വന്തം സഹോദരിയാണ് ഭാര്യ. ഇതുപോലെതന്നെ മനുഷ്യരുടെ ഇടയിലുമുണ്ട്. സഹോദരിക്കു സഹോദരനില്‍നിന്നു ഗര്‍ഭമുണ്ടാവാറുണ്ട്. അമ്മയ്ക്കു മകനില്‍നിന്നും. മകള്‍ക്ക് അച്ഛനില്‍നിന്നും.’
പാലിക്കാന്‍ കഴിഞ്ഞെങ്കില്‍—എന്നു ഞാന്‍ ആശിക്കുന്നു. പൊതുവെ നോക്കുമ്പോള്‍ ആര്‍ക്കെങ്കിലും എന്തിലെങ്കിലും സ്ഥായിയായ സത്യസന്ധതയുണ്ടോ? നാം മറ്റുള്ളവരുടെ മുമ്പില്‍ നല്ലവരാകാന്‍ ശ്രമിക്കുകയല്ലാതെ നമ്മുടെ മുമ്പില്‍ നാം നല്ലവരാണോ? നമ്മുടെ പകലുകള്‍, നമ്മുടെ രാത്രികള്‍...?’
നഗരത്തില്‍ താമസിക്കുമ്പോള്‍ ഞാന്‍ ഒരു കാമുകനായിത്തീര്‍ന്നു. അതുവരെ, അതായതു ഞാന്‍ പട്ടാളക്കാരനായിരുന്നിടത്തോളം കാലം എന്‍റെ പ്രേമഭാജനമായിരുന്നത് ഒരു സിനിമാനടിയുടെ പടമാണ്! ജീവിതകാലം മുഴുവനും അവിവാഹിതരായിക്കഴിയുന്ന ഞങ്ങളില്‍ പലരുടേയും പ്രേമഭാജനമായിരുന്നു ആ പടം!’ ‘എന്നുവെച്ചാല്‍?’ ‘ആ പടത്തില്‍ ചുണ്ടുകളുണ്ട്; കണ്ണുകളുണ്ട്. മുലകളും നാഭിയും തുടകളുമുണ്ട്. ഞങ്ങള്‍ക്കു ഭാവനയുമുണ്ട്.