ജാതിവ്യവസ്ഥിതിയും കേരളചരിത്രവും | Jathivyavasthithiyum Keralacharithravum
Rate it:
15%
Flag icon
ഇങ്ങനെ നമ്പൂതിരിമാരെക്കൊണ്ട് ചരിത്രഡബിൾറോൾ നടിപ്പിക്കുന്നതും പത്തുപ്രന്തണ്ടു കേരളീയതലമുറകളെ പടക്കളത്തിൽത്തന്നെ നിലനിർത്തി യുദ്ധം ചെയ്യിക്കുന്നതും രാഷ്ട്രീയശൈഥില്യം, ജാതിവ്യത്യാസം, തീണ്ടാപ്പാട്, അയിത്തങ്ങൾ, മരുമക്കത്തായദായക്രമം, നമ്പൂതിരിജന്മിത്വം തുടങ്ങിയവയൊക്കെ നിലവിൽവരുത്തുന്നതുമായ ഈ ചേര-ചോളനൂറ്റാണ്ടു യുദ്ധം വാസ്തവത്തിൽ നടന്ന യുദ്ധമാണോ? നൂറ്റാണ്ടിന്‍റെ കഥ പോകട്ടെ, കേരളത്തിന്‍റെ തെക്കേ അറ്റത്തും വടക്കുകിഴക്കേ കോണിലുമല്ലാതെ, മലനാട്ടിനകത്ത് വിദേശീയസൈന്യം പ്രവേശിക്കുക എന്ന ഒരു സംഭവം നടന്നതായി എന്തെങ്കിലും സ്പഷ്ടമായ തെളിവുകളുണ്ടോ?
Abhilash and 2 other people liked this