വെറുതെ കിട്ടുന്ന നായയ്ക്ക് വിലയില്ല. ആദ്യത്തെ ഭ്രമം കഴിഞ്ഞാല്‍ ഈ മനുഷ്യര്‍ നായകളെ ശ്രദ്ധിക്കില്ല. ചിലര്‍ അവയെ റോഡിലിറക്കി തെണ്ടിപ്പട്ടികളായി വിടാന്‍പോലും മടിച്ചിരുന്നില്ല. നായക്കുട്ടികളെ കൊണ്ടുപോകുന്നവര്‍ അവയെ ശരിക്കു നോക്കുമെന്ന് ഉറപ്പുവരുത്താനായിട്ടാണ് അവയ്ക്കു വിലവച്ചത്. വില കൊടുത്തു വാങ്ങുന്ന സാധനത്തിനോട് സ്നേഹം കൂടും. കൂടുതല്‍ വിലയാണെങ്കില്‍ നായയെ പൊന്നു പോലെ നോക്കും. മനുഷ്യന്‍റെ സ്നേഹം മൃഗങ്ങളോടല്ല; അവന്‍ ചെലവാക്കിയ പണത്തോടാണ്.