പരിണാമം |  Parinámam
Rate it:
Read between May 20 - November 25, 2019
2%
Flag icon
സാധാരണയായി ആംഗ്ലോ-ഇന്ത്യന്‍ പേരുകളാണല്ലൊ പട്ടികള്‍ക്കു കൊടുക്കുന്നത്. യുദ്ധകാലത്ത് ജര്‍മ്മന്‍ പേരുകള്‍ കൊടുത്തിരുന്നു—കൈസര്‍, ഹിറ്റ്ലര്‍ എന്നൊക്കെ. ചുരുക്കം മുസ്ലിം പേരുകളുമാകാം—ടിപ്പുവെന്നോ ഹൈദരെന്നോ. ടോമി എന്നോ, ജോയ് എന്നോ വിളിച്ചാല്‍ അപാകതയില്ല. പക്ഷേ കോശിയെന്നും പൈലിയെന്നും മറ്റുമുള്ള സുറിയാനി ക്രിസ്ത്യാനി പേരുകള്‍ പട്ടികള്‍ക്കു ചേരില്ല. പെണ്‍പട്ടികള്‍ക്കതേസമയം റാണി, ഗീത തുടങ്ങിയ ഹിന്ദുപേരുകളാണു ചേര്‍ച്ച. ഏലിയാമ്മയെന്നോ സുബൈദയെന്നോ പാടില്ല. പട്ടികളുടെ ഊരും ജാതിയും സ്വഭാവവും ഇതില്‍ വരുന്നില്ല. മുനിയാണ്ടി എന്നു പേരുള്ള ഏതെങ്കിലും ചെങ്കോട്ടപ്പട്ടിയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
2%
Flag icon
പ്രധാനപ്പെട്ട ഒരു നിയമമാണ്. നല്ല പട്ടികളോട് ഇംഗ്ലീഷില്‍ത്തന്നെ സംസാരിക്കണം. ബസ്‍സ്റ്റാന്‍റില്‍ കാണുന്ന തെണ്ടിപ്പട്ടികളോടാണെങ്കില്‍ ‘പോടാ’ എന്ന് മലയാളത്തില്‍ പറയാം. ചെങ്കോട്ടപ്പട്ടികളോടും നായ്ക്കന്മാരുടെ കൂടെ എലിയെപ്പിടിക്കാനിറങ്ങുന്ന പട്ടികളോടും അവശ്യം തമിഴും.
3%
Flag icon
ഭൂരിപക്ഷം മനുഷ്യരുണ്ടാക്കിയിട്ടുള്ള ഒരാചാരമാണ്. മൃഗങ്ങള്‍ ഇതുവരെയും ഭൂരിപക്ഷാഭിപ്രായങ്ങള്‍ മാനിക്കുന്നതായി കേട്ടിട്ടുണ്ടോ? മൃഗങ്ങള്‍ വില കല്‍പിക്കുന്നത് കൈയൂക്കിനാണ്. അതല്ലേ സിംഹം മൃഗരാജനായത്.
3%
Flag icon
വെറുതെ കിട്ടുന്ന നായയ്ക്ക് വിലയില്ല. ആദ്യത്തെ ഭ്രമം കഴിഞ്ഞാല്‍ ഈ മനുഷ്യര്‍ നായകളെ ശ്രദ്ധിക്കില്ല. ചിലര്‍ അവയെ റോഡിലിറക്കി തെണ്ടിപ്പട്ടികളായി വിടാന്‍പോലും മടിച്ചിരുന്നില്ല. നായക്കുട്ടികളെ കൊണ്ടുപോകുന്നവര്‍ അവയെ ശരിക്കു നോക്കുമെന്ന് ഉറപ്പുവരുത്താനായിട്ടാണ് അവയ്ക്കു വിലവച്ചത്. വില കൊടുത്തു വാങ്ങുന്ന സാധനത്തിനോട് സ്നേഹം കൂടും. കൂടുതല്‍ വിലയാണെങ്കില്‍ നായയെ പൊന്നു പോലെ നോക്കും. മനുഷ്യന്‍റെ സ്നേഹം മൃഗങ്ങളോടല്ല; അവന്‍ ചെലവാക്കിയ പണത്തോടാണ്.
4%
Flag icon
‘ഛെ, ഛെ! ജനിക്കുമ്പോള്‍ ഈ നായയെന്നല്ല, എല്ലാ ജീവജാലങ്ങളും ഹിന്ദുക്കളാണ്. മാമോദീസ മുക്കിയാല്‍ ക്രിസ്ത്യാനിയാകും. സുന്നത്തു നടത്തിയാല്‍ മുസ്ലിമാകും.’