More on this book
Kindle Notes & Highlights
ഞാന്‍ ഇരുമ്പഴികളിലൂടെ വെളിയിലേക്കു നോക്കി. വെളിച്ചത്തിന്‍റെ ഉഗ്രത കാരണം ഒന്നും കാണാന്‍ വയ്യ. ലോകത്തെ ഇരുള്‍ മൂടിക്കഴിഞ്ഞു. എന്നാല്‍, ഇരുട്ടിനെ ശരിക്കു കാണാനും വയ്യ.
ഒരു ദിവസം ഒരു നേതാവ് എനിക്കു ശകലം നാരങ്ങാ ഉപ്പിലിട്ടതു തന്നു. ഹാ, എന്തൊരു രുചി! എത്ര അമൂല്യമായ ഒരു പദാര്‍ത്ഥം....അതു തന്നപ്പോഴുള്ള അദ്ദേഹത്തിന്‍റെ ആ മുഖഭാവം... അതിന്‍റെ ഗുണഗണങ്ങളെപ്പറ്റി ഒരു മഹാകാവ്യംതന്നെ രചിച്ചുകൊടുത്താലും നമ്മുടെ കടമ തീരുകില്ല!
ഇല്ല. എനിക്കൊന്നിലും താല്‍പര്യമില്ല. ജീവിതത്തിന്‍റെ ചൂടും വെളിച്ചവും പൊയ്‌പോയിരിക്കുന്നു. നിങ്ങളുടെ പാട്ടിനു പോ. ആര്‍ക്കു വേണം പച്ചക്കറി....? കാറ്റും മഴയും ഇടികുടുക്കവുമുള്ള ഘോരരാത്രിയെ പ്രതീക്ഷിച്ചിരിക്കയാണു ഞാന്‍. എന്നെ ശല്യപ്പെടുത്തല്ലേ!
ഞാന്‍ ഓടി. അപ്പോള്‍ എന്നെക്കണ്ട അണ്ണാര്‍ക്കണ്ണന്മാരെല്ലാം ഓടി മരങ്ങളില്‍ക്കയറി! ഞാന്‍ പറഞ്ഞു: ‘എന്തെടേ, ബഡുക്കൂസുകളെ, ഓടി മരത്തില്‍ക്കയറുന്നത്? നാണമില്ലേ ചുമ്മാ ഇറങ്ങി ഇവിടെല്ലാം നടക്കടെ!’
ഒരുണങ്ങിയ കമ്പ് ആകാശത്തേക്കുയരുന്നു! ഞാന്‍ അനങ്ങിയില്ല. കമ്പു പിന്നെയും ഉയര്‍ന്നു. ഞാന്‍ അനങ്ങിയില്ല. കമ്പു പിന്നെയും ഉയര്‍ന്നു. ഞാന്‍ അനങ്ങി. പിന്നെ എണീറ്റ് ഓടിപ്പാഞ്ഞു ചെന്നു. അണ്ണാര്‍ക്കണ്ണന്മാര്‍ അനേകം പേര്‍ മരങ്ങളില്‍ പ്രാണഭീതിയോടെ പാഞ്ഞുകയറി എന്നെ കണക്കിനു പുലഭ്യം പറഞ്ഞു!

