More on this book
Kindle Notes & Highlights
ശരിയും തെറ്റും തമ്മിലുള്ള അന്തരം വിലയിരുത്തുന്നവന്‍റെ മനസ്സില്‍ മാത്രമാണ്.
“വിപ്ലവം നടത്തേണ്ടത് ചില വ്യക്തികളുടെ വ്യക്തിപരമായ ആവശ്യമാകരുത്. ഒരു ജനതയുടെ അഭിലാഷമാകണം. ജനങ്ങളതാഗ്രഹിക്കുന്നില്ലെങ്കില്‍ പിന്നെ ആ വിപ്ലവത്തിന് എന്താണു പ്രസക്തി?”
ചൂഷണം ചെയ്യാനുള്ള അധികാരം ഫ്യൂഡല്‍ പ്രഭുവിന്‍റെയും മുതലാളിയുടെയും കയ്യില്‍നിന്നും പാര്‍ട്ടിഭാരവാഹികളിലേക്കു മാറുമെന്നല്ലാതെ, കഴിവു കൂടിയവന്‍ കുറഞ്ഞവനെ കീഴ്പ്പെടുത്തുന്ന അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുമോ?
അധികാരത്തിന്‍റെ മുന്നില്‍ കീഴടങ്ങുന്നവളുടെ ലൈംഗികവിധേയത്വം തന്‍റെ ജീവനും ജീവിതവും നിലനിര്‍ത്താനായിട്ടുള്ളതാണ്. ആ ജീവനും ജീവിതവും ഭൗതികനേട്ടങ്ങളായ സ്ഥിതിക്ക് വ്യഭിചാരം തന്നെ. കമ്പോളത്തില്‍ സ്വയം വില്‍ക്കാതെ ജീവിക്കാന്‍ കഴിയാതെവരുന്ന അവസ്ഥ. വില നിശ്ചയിക്കാനുള്ള അവകാശം വാങ്ങുന്നവനാവുകയും അത് പലപ്പോഴും പൂജ്യത്തിലോ അതിലും താഴെയോ ആകുകയും ചെയ്യുന്നു എന്നുമാത്രം.”
ഹിരോഷിമ കരയുന്നതെന്തിനാണ്? മറ്റുള്ള ഒരുപാടുപേര്‍ക്ക് ചിരിക്കാന്‍ വേണ്ടി മാത്രം.