യന്ത്രം | Yanthram
Rate it:
Read between February 4 - March 17, 2022
2%
Flag icon
സമ്പന്നന്മാരുടെ മദ്ധ്യത്തിൽ നഖമിളകിയ ഒരു തള്ളവിരൽപോലെ തന്‍റെ ദാരിദ്ര്യം എഴുന്നുനില്ക്കുന്നു. എല്ലാവരും അതു ശ്രദ്ധിക്കും; തീർച്ച.
5%
Flag icon
വ്യക്‌തിജീവിതത്തിലും ഇത്തരമൊരു തുരങ്കം വേണം, ദുഃഖങ്ങൾ ആർത്തിരച്ചുകയറുമ്പോൾ രക്ഷ പ്രാപിക്കാൻ.
20%
Flag icon
ശിലായുഗത്തിലെ മനുഷ്യനാവുകയായിരുന്നു നല്ലത്. എങ്കിൽ അനിതയും സുജാതയും മത്സരിക്കേണ്ട കാര്യമില്ല. താൻ മരവുരിയണിയുന്നു; അല്ലെങ്കിൽ പുലിത്തോല്. കൈയിൽ ഒരു ഗദ മറ്റേക്കൈയിൽ അനിതയുടെയോ സുജാതയുടെയോ തലമുടി. അവരെ തറയിലൂടെ താൻ വലിച്ചിഴയ്ക്കുന്നു. തലമുടിക്കു പിടിച്ചുകൊണ്ടു ഗുഹാമുഖത്തേക്കു താൻ പോകുന്നു. അവരെ ഭോഗിക്കുന്നു. എല്ലാവരും സംതൃപ്തർ.
34%
Flag icon
ഞാൻ ഈ യന്ത്രത്തിന്‍റെ ഭാഗമാകാൻ പോകുന്നു. എനിക്കു ചിറകു മുളച്ചിരിക്കുന്നു.
54%
Flag icon
“ആകാശത്തോളം വളരാനും എല്ലാറ്റിനേയും ധിക്കരിക്കാനുമാഗ്രഹിച്ചിരുന്ന എന്‍റെ ജെയിംസിനെ തളച്ചിട്ടത് അറിയിൽനിന്നറയിലേക്കു കടക്കാത്ത ഞങ്ങളുടെ മോന്‍റെ ചോരയാണ്.