Kindle Notes & Highlights
തരിശിലേയ്ക്കും കാട്ടിലേയ്ക്കും നഗരത്തിലേയ്ക്കുമൊക്കെ നീളുന്ന പാതകളിലൂടെ അന്ധസർപ്പങ്ങളെപ്പോലെ സൈന്യങ്ങൾ യാത്രചെയ്തു, കാലാകാലവും അവരങ്ങനെ യാത്രചെയ്തു. ചിലപ്പോൾ പ്രതിരോധത്തിനുവേണ്ടി, ചിലപ്പോൾ വിമോചനത്തിനുവേണ്ടി, ചിലപ്പോൾ സാമ്രാജ്യസ്ഥാപനത്തിനുവേണ്ടി പടനായകന്മാർ അവയെ നയിച്ചു. എന്തിനെന്നു ചോദിച്ച് ഉത്തരം തേടാൻ തോൽക്കുന്നവരെയാകട്ടെ, വെല്ലുന്നവരെയാകട്ടെ നിലനില്പിന്‍റെ ഭയങ്ങൾ അനുവദിച്ചില്ല.