More on this book
Community
Kindle Notes & Highlights
by
M. Mukundan
Read between
February 15 - February 19, 2018
അങ്ങനെ ദാസൻ ജനിച്ചു, അങ്ങനെ അതിഭൗതിക രഹസ്യങ്ങളെ ഗർഭംധരിച്ചു കിടക്കുന്ന സമുദ്രത്തിൽ അകലെ സ്ഥിതിചെയ്യുന്ന, ജന്മങ്ങൾക്കിടയിലെ ആത്മാവുകളുടെ വിശ്രമസ്ഥലമായ വെള്ളിയാങ്കല്ലിൽ നിന്ന് ഒരു തുമ്പി മയ്യഴിയിലേക്കു പറന്നുവന്നു.
ഗസ്തോൻസായ്‍വ് തനിക്കു ജന്മംതന്നെ ബീജത്തിലേക്കു തിരിച്ചു പോകാൻ ശ്രമിക്കവേ, കുഞ്ഞനന്തൻമാസ്‍റ്റർ പ്രപഞ്ചത്തിൽ നിറഞ്ഞു പരക്കുവാൻ ആഗ്രഹിക്കുന്നു. അവർ രണ്ടു വൈരുദ്ധ്യങ്ങളായിരുന്നു.
എന്‍റെ നെഞ്ചിലെ ശ്വാസമാണ് എന്‍റെ ഏറ്റവും വലിയ ആനന്ദം.