More on this book
Community
Kindle Notes & Highlights
ദാമുവിന്‍റെ മുമ്പിൽ കതകുകൾ അടഞ്ഞു. സൃഷ്ടിയുടെ രഹസ്യങ്ങൾ അയാൾ അറിയാൻ പാടില്ല. സൃഷ്ടിക്കുവാൻ മാത്രമേ ദാമുവിനു സ്വാതന്ത്ര്യമുള്ളു.
“ഓൻ കമ്മിണിസ്റ്റാ. കമ്മിണിസ്റ്റ്കാര് എറിക്ക്യാല് വെഷം എറങ്ങോ? പ്രേതങ്ങള് ഒഴ്യോ?”
“കള്ളന്മാരായും കരിഞ്ചന്തക്കാരായും അഭിനയിച്ചു മരിക്കുന്നവരുണ്ട്. നിന്‍റച്ഛൻ ദൈവമായി അഭിനയിച്ചു മരിച്ചവനാണ്. നമുക്കതിൽ സന്തോഷിക്കാം.”
ദൈവങ്ങളില്ലാത്ത ഒരു ലോകമാണ് അവന്‍റെ സ്വപ്നഭൂമി.
മരിച്ചുകഴിഞ്ഞിട്ടും മാസ്റ്റരുടെ കണ്ണുകൾ അടഞ്ഞില്ല. മരണത്തോടുള്ള ശാശ്വതമായ പ്രതിഷേധംപോലെ കണ്ണുകൾ തുറന്നുതന്നെ കിടന്നിരുന്നു.
“മദ്യത്തെക്കാൾ ലഹരിയും മറവിയും തരുന്നതാണ് ഭക്തി.”
“കമ്മ്യൂണിസം ഹ്യൂമനിസമാണ്.”
“പപ്പാ, ഫ്യൂഡലിസത്തിന്‍റെ കാലത്ത് നീയൊരു ബൂർഷ്വയാകൂ. ബുർഷ്വാസിയുടെ കാലത്ത് നീയൊരു പ്രോലിറ്റേറിയനാകൂ. പക്ഷേ, പപ്പാ ആദ്യന്തം നീയൊരു മനുഷ്യനാകൂ—”