More on this book
Community
Kindle Notes & Highlights
by
M. Mukundan
Read between
September 23 - September 24, 2021
ദാമുവിന്‍റെ മുമ്പിൽ കതകുകൾ അടഞ്ഞു. സൃഷ്ടിയുടെ രഹസ്യങ്ങൾ അയാൾ അറിയാൻ പാടില്ല. സൃഷ്ടിക്കുവാൻ മാത്രമേ ദാമുവിനു സ്വാതന്ത്ര്യമുള്ളു.
അവർ സൃഷ്ടിയുടെ ഒരേ നിയമത്തിനു വിധേയരായിട്ടായിരുന്നു ജന്മംകൊണ്ടത്. എങ്കിലും വ്യത്യസ്തങ്ങളായ തലവിധികൾ സ്വീകരിച്ചു വ്യത്യസ്തങ്ങളായ മാർഗ്ഗങ്ങളിലൂടെ കാലയവനികയ്ക്കു പിറകിൽ മറയുകയാണു ചെയ്തത്....
ഗസ്തോൻസായ്‍വ് തനിക്കു ജന്മംതന്നെ ബീജത്തിലേക്കു തിരിച്ചു പോകാൻ ശ്രമിക്കവേ, കുഞ്ഞനന്തൻമാസ്‍റ്റർ പ്രപഞ്ചത്തിൽ നിറഞ്ഞു പരക്കുവാൻ ആഗ്രഹിക്കുന്നു. അവർ രണ്ടു വൈരുദ്ധ്യങ്ങളായിരുന്നു.
എങ്ങളും വസൂരി പടർന്നുപിടിച്ച കാലം. ഭാർഗ്ഗവനും ശിശുപാലനും വീടുകൾതോറും കയറിയിറങ്ങി കുത്തിവയ്ക്കുവാൻ ശ്രമിച്ചു. പക്ഷേ, എന്തു ഫലം! മയ്യഴിയുടെ മക്കളിൽ വലിയൊരു ഭാഗം കുഞ്ചക്കന്‍റെ സ്വഭാവക്കാരാണ്. അവർക്ക് ചാകുന്നതിനേക്കാൾ പേടിയാണ് കുത്തി വയ്ക്കുന്നത്.
ഭൂമിയിൽ മനുഷ്യരില്ലെന്ന് പറഞ്ഞാൽ അവർ വിശ്വസിച്ചേക്കാം. ദൈവങ്ങളില്ലെന്നു പറഞ്ഞാൽ വിശ്വസിക്കുവാൻ അവർക്കു കഴിയില്ല.

