“കഥകളെ മുഴുവനങ്ങ് അവിശ്വസിക്കേണ്ടതില്ല. എല്ലാ കഥകളിലും ചരിത്രത്തിന്റെ വേരുകളുണ്ട്. ഭാവനയുടെ പൂക്കളും ഇലകളും മാറ്റിനോക്കിയാൽ കഥകളുടെ അടിത്തട്ടിൽ ചരിത്രം തിളങ്ങിക്കിടക്കുന്നത് കാണാം. ഒരു തെളിവ് ഞാൻ പറയാം. നമ്മുടെ നാട്ടിലൊക്കെ ഓണം ചിങ്ങത്തിലല്ലേ? എന്നാലിവിടെ തുലാമാസത്തിലാണ്, അമാവാസിനാളിൽ. ബലിയുടെ എഴുന്നള്ളത്ത് ഒറ്റയ്ക്കല്ല. കുടുംബസമേതമാണ്. ആദ്യം ബലിയുടെ അമ്മയാണ് വരിക. കർക്കടകത്തിൽ അമ്മയെ വിളക്കുവച്ച് സ്വീകരിക്കും. ചിങ്ങമാസം പിറക്കുമ്പോൾ ബലിയുടെ ഭാര്യയും മക്കളും വരും. വീടിന്റെ പടികളിലും മുറ്റത്തും അരിമാവ് കൊണ്ട് കളംവരച്ചും പൂക്കളമിട്ടും അവരെ സ്വീകരിക്കും. കന്നിയും കഴിഞ്ഞ് തുലാം മാസത്തിലെ
...more