More on this book
Kindle Notes & Highlights
സ്വാതന്ത്ര്യവും ജീവിതവും പുരുഷനു ബലിയർപ്പിക്കുന്ന ചടങ്ങാണ് വിവാഹം. തനിക്കതിൽ വിശ്വാസമില്ല.
“ചരിത്രത്തിൽനിന്നു മനുഷ്യൻ ഒരു പാഠവും പഠിക്കുന്നില്ല. അതെന്നെ വല്ലാതെ ദുഃഖിപ്പിക്കുന്നു. മൃഗങ്ങളിൽ ഏറ്റവും നീചൻ മനുഷ്യനാണ്. അന്യന്റെ വീഴ്ചയിലാണ് അവൻ ഏറ്റവും രസിക്കുന്നത്. കാലം കഴിയുന്തോറും മനുഷ്യനെന്താണ് കൂടുതൽ കൂടുതൽ സ്വാർത്ഥനാകുന്നത്? ഇവിടത്തെ രാഷ്ട്രീയക്കാരും എഴുത്തുകാരും പുരോഹിതന്മാരും സമൂഹ്യപ്രവർത്തകരും ആദ്യാവസാനം അവനവനെത്തന്നെയാണ് സ്നേഹിക്കുന്നത്.”
മനുഷ്യൻ ഇനിയൊരിക്കലും നന്നാകുമെന്ന് എനിക്കു തോന്നുന്നില്ല. അവന്റെ ദുരയും ദുഷ്ടം കാപട്യവും വർധിച്ചുകൊണ്ടേയിരിക്കും. ലോകം കൂടുതൽ ഇരുണ്ടതാകും. എത്രവെളിച്ചം കത്തിച്ചുവച്ചാലും കാലത്തിന്റെ കാറ്റ് വന്ന് ഊതിക്കെടുത്തിക്കൊണ്ടേയിരിക്കും…
“മനുഷ്യരില്ലാത്ത എവിടെയെങ്കിലും ചെന്ന് നമുക്ക് താമസിക്കാം. മരങ്ങൾ വളർത്തിയും മൃഗങ്ങളെ ശുശ്രൂഷിച്ചും… പക്ഷേ, അങ്ങനെയൊരു സ്ഥലം, അത് എവിടെയെങ്കിലും ഭൂമിയിൽ ഉണ്ടാകുമോ?”
ഉടൻ പുറപ്പെടുക. അവൾ മാത്രമല്ല. നിന്നെ വേറേ ആരൊക്കെയോ തേടുന്നുണ്ട്. ഒരു ജന്മം കൊണ്ടുചെയ്യാവുന്ന കാര്യങ്ങൾ കുറെക്കൂടി ഇനിയും നിനക്ക് ചെയ്യാനുണ്ട്. നീ ഒന്നറിയുക. സന്ന്യാസം ഒളിച്ചോട്ടമല്ല. യാഥാർത്ഥ്യങ്ങളെ നേരിടലാണ്. യഥാർത്ഥ സന്ന്യാസം. എല്ലാം നേടിക്കഴിഞ്ഞ് പിന്മടങ്ങിയവരാണ്, ഒളിച്ചുവന്നവരല്ല, മുൻകാലങ്ങളിൽ ഇവിടെ പാർത്തത്.’
സ്വാസ്ഥ്യത്തോടെ ജീവിച്ച് മരിക്കാനല്ല മനുഷ്യന്റെ വിധി. അത് അവന്റെ ആഗ്രഹം മാത്രം. യാതനകളുടെയും വേദനകളുടെയും നടുക്കടലാണ് ജീവിതം. ഒന്നു നീന്തിക്കയറാമെന്നു കരുതുമ്പോഴേക്കും അത് തീർന്നുപോവുകയും ചെയ്യും. ഒളിച്ചോട്ടം പാപമാണ്. ജീവിതത്തെ ധീരമായി നേരിടുകയാണ് മനുഷ്യധർമം.
‘അമ്മേ, നിന്റെ മക്കളിങ്ങനെ നരകിച്ചു കഴിയുമ്പോൾ നീയെന്താണിങ്ങനെ കല്ലുപോലെ നിർവികാരയായി നോക്കിനില്ക്കുന്നത്?’
ഒരു കാലത്ത് ജൈനന്മാരുടെ നാടായിരുന്നു എൻമകജെ. സന്ധ്യയാകുമ്പോഴേ അവർ ഭക്ഷണം കഴിച്ചു കിടക്കുമത്രേ. വിളക്ക് കത്തിച്ചാൽ പാറ്റകളും പ്രാണികളും വിളക്കിന്റെ തീയിൽ വന്നുവീണ് ചത്ത് പോകാതിരിക്കാൻ.”
ഭാഗ്യത്തിമാർകണ്ടത്തിനടുത്ത് ഉള്ളാക്കൾഭൂതം ഉണ്ട്. പരതാളിയും കല്ലുരുട്ടിയും കൽക്കുടനും കൊറഗതനിയനും പൊട്ടഭൂതവും എല്ലാം ഉണ്ട്. എങ്കിലും ആരാധന ഇല്ല. ഈ ഭൂതങ്ങളെല്ലാം അധഃകൃതന്റെ ദൈവങ്ങളാണ്. സാക്ഷാൽ ആദിശങ്കരാചാര്യരോട് വഴിമാറാൻ ആജ്ഞാപിക്കുകയും അദ്വൈതം പറഞ്ഞ് തോല്പിക്കുകയും ചെയ്ത പുലയന്റെ ഭൂതമാണ് പൊട്ടഭൂതം. ബ്രാഹ്മണൻ കുടിയേറി സ്വത്തെല്ലാം കൈവശപ്പെടുത്തിത്തുടങ്ങിയ കാലത്തായിരിക്കും ഈ ഭൂതങ്ങൾ ഉണ്ടായത്. ആലോചിച്ചു നോക്കിയാൽ, പണ്ടുമുതലേ ഈ സ്വർഗത്തിൽ ഒരുപാട് കണ്ണീരു വീണിട്ടുണ്ടാകും. പാവപ്പെട്ടവന്റെ കണ്ണീർ!”
“കഥകളെ മുഴുവനങ്ങ് അവിശ്വസിക്കേണ്ടതില്ല. എല്ലാ കഥകളിലും ചരിത്രത്തിന്റെ വേരുകളുണ്ട്. ഭാവനയുടെ പൂക്കളും ഇലകളും മാറ്റിനോക്കിയാൽ കഥകളുടെ അടിത്തട്ടിൽ ചരിത്രം തിളങ്ങിക്കിടക്കുന്നത് കാണാം. ഒരു തെളിവ് ഞാൻ പറയാം. നമ്മുടെ നാട്ടിലൊക്കെ ഓണം ചിങ്ങത്തിലല്ലേ? എന്നാലിവിടെ തുലാമാസത്തിലാണ്, അമാവാസിനാളിൽ. ബലിയുടെ എഴുന്നള്ളത്ത് ഒറ്റയ്ക്കല്ല. കുടുംബസമേതമാണ്. ആദ്യം ബലിയുടെ അമ്മയാണ് വരിക. കർക്കടകത്തിൽ അമ്മയെ വിളക്കുവച്ച് സ്വീകരിക്കും. ചിങ്ങമാസം പിറക്കുമ്പോൾ ബലിയുടെ ഭാര്യയും മക്കളും വരും. വീടിന്റെ പടികളിലും മുറ്റത്തും അരിമാവ് കൊണ്ട് കളംവരച്ചും പൂക്കളമിട്ടും അവരെ സ്വീകരിക്കും. കന്നിയും കഴിഞ്ഞ് തുലാം മാസത്തിലെ
...more