വിന്ധ്യപർവതം, ഡെക്കാൻപീഠഭൂമിയെ ഉത്തരേന്ത്യയിൽനിന്നു വേർതിരിക്കുകയും ഈ രണ്ടു ഭൂവിഭാഗങ്ങൾ തമ്മിലുള്ള സ്വതന്ത്രമായ സമ്പർക്കങ്ങൾക്കു കുറേയൊക്കെ വിഘാതം സൃഷ്ടിക്കുകയും ചെയ്തു. ഇതേ കാരണത്താൽ ഉത്തരേന്ത്യയിലെ സാമ്രാജ്യശക്തികൾക്കും സാംസ്കാരികപ്രസ്ഥാനങ്ങൾക്കും ദക്ഷിണേന്ത്യയെ അവയുടെ സ്വാധീനവലയത്തിലേക്കു കൊണ്ടു വരാൻ കാലതാമസം നേരിട്ടു.ഇതിനു പുറമെ ഉത്തരേന്ത്യയുടേതിൽനിന്നു വിഭിന്നമായ രാഷ്ട്രീയഘടനയും ജീവിതരീതിയും സാമൂഹ്യസ്ഥാപനങ്ങളും പടുത്തുയർത്തുവാൻ

