ഭൂമിശാസ്ത്രപരമായ പ്രത്യേകസ്ഥിതി പരിഗണിച്ച് ഭാരതത്തെ 'ഏഷ്യയിലെ ഇറ്റലി' എന്നു വിശേഷിപ്പിച്ചിട്ടുണ്ട്.ഇറ്റലിയിൽ ആൽപ്സ് പർവതനിരകൾക്കുള്ള സ്ഥാനമാണ് ഇന്ത്യയിൽ ഹിമാലയത്തിനുള്ളത്. ഇരു രാജ്യങ്ങളിലും വടക്കുകിഴക്കൻ അതിർത്തിയെക്കാൾ വടക്കുപടിഞ്ഞാറൻ അതിർത്തിയാണ് ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ ആക്രമണങ്ങളെ ക്ഷണിച്ചുവരുത്തിയിട്ടുള്ളത്. ഇറ്റലിയിലെ 'പോ'നദിപോലെ ഗംഗാനദി ഭാരതത്തിന്റെ രാഷ്ട്രീയസാംസ്കാരിക പുരോഗതിയെ സഹായിച്ചിട്ടുണ്ട്.മദ്ധ്യധരണ്യാഴിയിൽ ഇറ്റലിക്കുള്ള അതേ സ്ഥാനംതന്നെയാണ് ഇന്ത്യാസമുദ്രത്തിൽ ഇന്ത്യയ്ക്കുള്ളത്.രണ്ടു രാജ്യങ്ങളുടെയും സമുദ്രതീരങ്ങൾ തമ്മിലും സാമ്യമുണ്ട്.യൂറോപ്യൻസംസ്കാരത്തിന്റെ വികാസത്തിൽ
...more

