Kindle Notes & Highlights
ജാതിവ്യവസ്ഥയോടൊപ്പംതന്നെ മനുഷ്യന്റെ ജീവിതത്തെ നാലു ഘട്ടങ്ങളായി (ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം) വിഭജിക്കുന്ന ആശ്രമസമ്പ്രദായവും ഉടലെടുത്തു.ഈ രണ്ടു സമ്പ്രദായങ്ങൾക്കുംകൂടി 'വർണ്ണാശ്രമധർമ്മം' എന്നു നാമകരണം ചെയ്തു.
വെളിച്ചംവീശുന്നു.ജീവിതലക്ഷ്യങ്ങളായ ധർമ്മം, അർത്ഥം, കാമം, മോക്ഷം (പുരുഷാർത്ഥങ്ങൾ) എന്നിവയിൽ ധർമ്മത്തിനായിരുന്നു പരമപ്രാധാന്യം.സത്യത്തോട് പ്രത്യേക ആദരവ് ഉണ്ടായിരുന്ന തായി നമ്മുടെ
.'സത്യ മേവ ജയതേ' എന്ന സ്വതന്ത്രഇന്ത്യയുടെ ആദർശസുക്തം മുണ്ഡകോപനിഷത്തിലുള്ളതാണ്.'സത്യം വദ, ധർമ്മം ചര' എന്ന ആപ്തവാക്യവും തെത്തിരീയ ഉപനിഷത്ത് ഉദ്ഘോഷിക്കുന്നു.എല്ലാ
കെട്ടിപ്പടുക്കപ്പെട്ടു.സിന്ധുനദീതടത്തിൽ രൂപംകൊണ്ട നാഗരികസംസ്കാരം ലോകചരിത്രത്തിലെതന്നെ അതിപ്രാചീന നാഗരികസംകാരങ്ങളിലൊന്നാണ്.
പ്രാചീന ഇന്ത്യാചരിത്രത്തിന് ഇന്നും പ്രസക്തിയുണ്ട്.അതിൽനിന്ന് പഠിക്കുന്ന പാഠങ്ങൾ ഇന്നത്തെ തലമുറയ്ക്ക് പ്രചോദനം നല്കുന്നവയാണ്.അടുത്തകാലത്ത് ഇന്ത്യയുടെ ഭദ്രതയ്ക്കും ഐക്യത്തിനുമെതിരെ പല വെല്ലുവിളികളും ഉയർന്നിട്ടുണ്ട്.ജാതി-മത ശക്തികളുടെ കുത്സിത്രപ്രവർത്തനങ്ങളിൽനിന്നാണ് ഈ ഭീഷണി സംജാതമായിട്ടുള്ളത്.ഇതിനെ നേരിടുന്നതിൽ നമ്മുടെ സാംസ്കാരികപാരമ്പര്യത്തിൽ അന്തർലീനമായിട്ടുള്ള ധർമ്മം, സത്യം, മതസഹിഷ്ണുത
ഭൂമിശാസ്ത്രപരമായ പ്രത്യേകസ്ഥിതി പരിഗണിച്ച് ഭാരതത്തെ 'ഏഷ്യയിലെ ഇറ്റലി' എന്നു വിശേഷിപ്പിച്ചിട്ടുണ്ട്.ഇറ്റലിയിൽ ആൽപ്സ് പർവതനിരകൾക്കുള്ള സ്ഥാനമാണ് ഇന്ത്യയിൽ ഹിമാലയത്തിനുള്ളത്. ഇരു രാജ്യങ്ങളിലും വടക്കുകിഴക്കൻ അതിർത്തിയെക്കാൾ വടക്കുപടിഞ്ഞാറൻ അതിർത്തിയാണ് ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ ആക്രമണങ്ങളെ ക്ഷണിച്ചുവരുത്തിയിട്ടുള്ളത്. ഇറ്റലിയിലെ 'പോ'നദിപോലെ ഗംഗാനദി ഭാരതത്തിന്റെ രാഷ്ട്രീയസാംസ്കാരിക പുരോഗതിയെ സഹായിച്ചിട്ടുണ്ട്.മദ്ധ്യധരണ്യാഴിയിൽ ഇറ്റലിക്കുള്ള അതേ സ്ഥാനംതന്നെയാണ് ഇന്ത്യാസമുദ്രത്തിൽ ഇന്ത്യയ്ക്കുള്ളത്.രണ്ടു രാജ്യങ്ങളുടെയും സമുദ്രതീരങ്ങൾ തമ്മിലും സാമ്യമുണ്ട്.യൂറോപ്യൻസംസ്കാരത്തിന്റെ വികാസത്തിൽ
...more
വിന്ധ്യപർവതം, ഡെക്കാൻപീഠഭൂമിയെ ഉത്തരേന്ത്യയിൽനിന്നു വേർതിരിക്കുകയും ഈ രണ്ടു ഭൂവിഭാഗങ്ങൾ തമ്മിലുള്ള സ്വതന്ത്രമായ സമ്പർക്കങ്ങൾക്കു കുറേയൊക്കെ വിഘാതം സൃഷ്ടിക്കുകയും ചെയ്തു. ഇതേ കാരണത്താൽ ഉത്തരേന്ത്യയിലെ സാമ്രാജ്യശക്തികൾക്കും സാംസ്കാരികപ്രസ്ഥാനങ്ങൾക്കും ദക്ഷിണേന്ത്യയെ അവയുടെ സ്വാധീനവലയത്തിലേക്കു കൊണ്ടു വരാൻ കാലതാമസം നേരിട്ടു.ഇതിനു പുറമെ ഉത്തരേന്ത്യയുടേതിൽനിന്നു വിഭിന്നമായ രാഷ്ട്രീയഘടനയും ജീവിതരീതിയും സാമൂഹ്യസ്ഥാപനങ്ങളും പടുത്തുയർത്തുവാൻ
സ്വാധീനിച്ചിട്ടുണ്ട്.കേരളത്തിന്റെ കിഴക്കെ അതിർത്തി കാത്തുസൂക്ഷിച്ചുകൊണ്ട് പശ്ചിമഘട്ടം കേരളീയ ജനതയെ ശതാബ്ദങ്ങളായി സുരക്ഷിത ജീവിതം നയിക്കാൻ സഹായിച്ചു.കേരളത്തിന്റെ രാഷ്ട്രീയസ്വാതന്ത്ര്യവും പ്രാദേശികഭദ്രതയും കാത്തസൂക്ഷിക്കുന്നതിൽ പശ്ചിമഘട്ടം പ്രധാനമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ സമുദ്രതീരത്ത് വന്നിറങ്ങിയ പോർത്തുഗീസുകാർക്ക് ഉൾപ്രദേശവുമായി ബന്ധം സ്ഥാപിക്കുവാൻ ഈ പർവതനിര ഒരു പ്രതിബന്ധമായി നിലക്കുകയും ഇന്ത്യയിൽ ഒരു സ്ഥിരമായ സാമ്രാജ്യം സ്ഥാപിക്കുവാനുള്ള ശ്രമത്തിൽ അവരെ പരാജയപ്പെടുത്തുകയും ചെയ്തു. അതേസമയത്ത്, കിഴക്കൻ തീരത്തു വന്നിറങ്ങിയ ഇംഗ്ലീഷുകാരുടെ നില പോർത്തുഗീസുകാരുടേതിനേക്കാൾ
...more
പ്രശസ്തിയാർജിച്ചിരുന്നു.ചെമ്പായിരുന്നു ആദ്യം ഉപയോഗിക്കപ്പെട്ട ലോഹം എന്ന് പ്രത്യേകം പ്രസ്താവ്യമാണ്.ചെമ്പിനു ദിവ്യത്വം കല്പിച്ചിരുന്നതിനാൽ അത് മതപരമായ ചടങ്ങുകൾക്ക് ഉപയോഗിച്ചിരുന്നു.ചെമ്പും തകരവും ചേർന്ന ലോഹസങ്കരമാണ് വെള്ളോട്.തകരം ഇന്ത്യയിൽ സുലഭമായി ലഭ്യമല്ലാത്തതിനാൽ ഇവിടെ ഒരു യഥാർത്ഥ വെങ്കലയുഗത്തിന്റെ അഭാവം കാണാം.
യി.പ്രാചീനകാലത്ത് മഗധത്തിനടുത്തുള്ള പ്രദേശങ്ങളിൽനിന്ന് ഇരുമ്പ് ധാരാളം ലഭിച്ചിരുന്നു.മറ്റ് അയൽരാജ്യങ്ങളുമായി രാഷ്ട്രീയാധിപത്യത്തിനുവേണ്ടിയുള്ള യുദ്ധത്തിൽ മഗധത്തിന്റെ വിജയം സുനിശ്ചിതമാക്കിയത് ഈ ഘടകമാണ്.ബി.സി.ആറാം ശതാബ്ദം മുതൽ ബി.സി.നാലാം ശതാബ്ദംവരെയുള്ള കാലഘട്ടത്തിൽ മഗധസാമ്രാജ്യം സ്ഥാപിതമായത് ഈ പശ്ചാത്തലത്തിലാണ്.

