More on this book
Community
Kindle Notes & Highlights
ആഗ്രഹിക്കുമ്പോൾ നിർഭാഗ്യങ്ങൾപോലും നമ്മെ തേടി വരാൻ മടിക്കുന്നു എന്നത് എത്ര കഷ്ടമാണ്, അല്ലേ...?
ലോകം നമ്മളെ അറിയുന്നില്ല. നമ്മൾലോകവും അറിയുന്നില്ല. അതാണ് സത്യത്തിൽ ഒരു ജയിൽ!
ഏതു സങ്കടത്തിൽനിന്നും കരകയറാനുള്ള ഒരേയൊരു വഴി നമ്മളേക്കാൾ സങ്കടമുള്ളവരുടെ കഥകൾകേൾക്കുക എന്നതു തന്നെയാണ്!
സാഹചര്യം മനുഷ്യന്‍റെ എല്ലാ പേടികളെയും അസ്ഥാനത്താക്കുന്നു എന്ന്
ആവശ്യകതയും സാഹചര്യവുമാണ് ഒരു കണ്ടുപിടിത്തത്തിന്‍റെ മഹത്ത്വം നിർണ്ണയിക്കുന്നതെങ്കിൽ
അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ചും അകലെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഒരിക്കലും നാം വെറുതെ പോലും സ്വപ്നങ്ങൾ കാണാൻ പാടില്ല
അങ്ങനെ എത്ര അവസരങ്ങൾ നാം ഓരോരുത്തരും സ്വയം വേണ്ടെന്നു വയ്ക്കുന്നു അല്ലേ..?
എല്ലാ തടവറകൾക്കും മതിലുകൾക്കും എന്തൊക്കെയോ സുരക്ഷിതത്വത്തിന്‍റെ ഒരു വലയമുണ്ട്.
ആവശ്യം കേൾക്കുന്നവന്‍റെയാണെങ്കിൽ ഭാഷ ഏതായാലും അയാൾക്ക്മനസ്സി ലാവും എന്ന്പിന്നെ എത്രയോവട്ടം തെളിഞ്ഞിരിക്കുന്നു. അതല്ല, ആവശ്യം പറയുന്നവന്‍റെയാണെങ്കിൽ ഏതുഭാഷയിൽ പറഞ്ഞാലും കേൾക്കുന്നവന് ഒന്നും മനസ്സിലാവില്ല
ആവശ്യങ്ങളാണ് മനുഷ്യനിൽ ധീരതയും ഭീരുത്വവും ഒക്കെ നിറയ്ക്കുന്നത്.
എത്ര തീക്ഷണമായ വേദനയും എത്ര തീക്ഷണമായ പ്രയാസങ്ങളും കാലം കൊണ്ട നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി മാറും എന്നാണ് എന്‍റെ അനുഭവം പറയുന്നത്.
മരുഭൂമിയിലും ആമകൾ ഉണ്ടെന്നു നിങ്ങൾക്കറിയാമോ..? കടലാമകളുടെ അത്രയും വലിപ്പമില്ലെങ്കിലും സാമാന്യം വലിപ്പമുള്ളവതന്നെ. ഏറെ ചൂടില്ലാത്ത നേരത്താണ്
അവപുറത്തിറങ്ങുക. നൂറുവയസ്സു വരെ ജീവിച്ചിരിക്കുന്ന ആമകളുടെ ശരീരത്തിന്‍റെ നാല്പതുശതമാനവും വെള്ളമാണ്. നമ്മൾ മരുഭൂമിയിലെ കപ്പലെന്നു വിളിക്കുന്ന ഒട്ടകങ്ങൾക്കു പോലും മൂന്നുദിവസം കൂടുമ്പോൾ വെള്ളം കുടിക്കേണ്ടിവരുന്നു. എന്നാൽ ആറുമാസത്തേക്കു വേണ്ട വെള്ളം ശേഖരിച്ചുവയ്ക്കക്കാനുള്ള കഴിവാണ് ആമകളുടെ മരുഭൂമിയിലെ കരുത്ത്.