ആടുജീവിതം / Aatujeevitham
Rate it:
Read between July 21 - July 21, 2019
50%
Flag icon
അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ചും അകലെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഒരിക്കലും നാം വെറുതെ പോലും സ്വപ്നങ്ങൾ കാണാൻ പാടില്ല എന്നാണ് ഞാൻ പറയുന്നത്. അവ എന്നെങ്കിലും ഒരിക്കൽ നിങ്ങളുടെ ജീവിതത്തിൽ യാഥാർത്ഥ്യമായാൽ നേർക്കുനേരെ നിന്ന് നോക്കാൻപോലും ആകാനാവാത്ത വിധം ഭീകരമായിരിക്കും അത് എന്നു ഞാൻ നിങ്ങൾക്കു മുന്നറിയിപ്പുതരുന്നു.
62%
Flag icon
ആവശ്യം കേൾക്കുന്നവന്‍റെയാണെങ്കിൽ ഭാഷ ഏതായാലും അയാൾക്ക്മനസ്സി ലാവും എന്ന്പിന്നെ എത്രയോവട്ടം തെളിഞ്ഞിരിക്കുന്നു. അതല്ല, ആവശ്യം പറയുന്നവന്‍റെയാണെങ്കിൽ ഏതുഭാഷയിൽ പറഞ്ഞാലും കേൾക്കുന്നവന് ഒന്നും മനസ്സിലാവില്ല
64%
Flag icon
ആവശ്യങ്ങളാണ് മനുഷ്യനിൽ ധീരതയും ഭീരുത്വവും ഒക്കെ നിറയ്ക്കുന്നത്.
64%
Flag icon
ഏതൊരു മനോഹരമായകാഴ്ചയും അനുഭവവും പങ്കുവയ്ക്കാൻ കൂടെ ഒരാളില്ലാത്തതാണോ ലോകത്തിലെ ഏറ്റവും വലിയ സങ്കടങ്ങളിലൊന്ന്. ഞാൻകാഴ്ച പിൻവലിച്ചു കട്ടിലിൽ നീണ്ടു നിവർന്നുകിടന്നു. ഒരനാഥ ശവം പോലെ..
73%
Flag icon
ഒരവസരത്തിനായി കാത്തിരിക്കുക. അവസരം വരുമ്പോൾ അതുപയോഗിക്കാൻ താത്പര്യമില്ലാതെ നിസ്സംഗനാവുക. ജീവിതംവല്ലാത്ത വൈരുദ്ധ്യങ്ങൾ നിറഞ്ഞതുതന്നെ.
77%
Flag icon
നിങ്ങൾ സത്യമായും നിർഭാഗ്യത്തിന്‍റെ നടുവിലാണെങ്കിൽ പിന്നെ നിങ്ങൾ ചെയ്യുന്നതെല്ലാം ഒന്നാന്തരം മണ്ടത്തരങ്ങളായിരിക്കും.
84%
Flag icon
കൗതുകത്തിനു മരുഭൂമി തേടിയിറങ്ങിയവരല്ല ഞങ്ങൾ. പരീക്ഷണത്തിനുമായിരുന്നില്ല. ജീവിക്കുവാൻ.
86%
Flag icon
എ ല്ലാ ഭാഷയിലേയും എല്ലാ മതത്തിലേയും എല്ലാ എഴുത്തുകാരും മരുഭൂമിയെ ബോധോദയത്തിന്‍റെയും ആത്മീയ ഉണർവ്വിന്‍റെയും ഇടമായിട്ടാണ് കണ്ടിട്ടുള്ളത്.
86%
Flag icon
എഴുതിയിട്ടുള്ളത്. മരുഭൂമിയിലെ ജീവിതവും അലച്ചിലും തലച്ചോറിൽ ജ്ഞാനത്തിന്‍റെ വിസ്ഫോടനം സൃഷ്ടിക്കുന്നു എന്ന് അവർ പറയുന്നു. എന്നാൽ
95%
Flag icon
അതിനും പണം കൊടുക്കേണ്ട. പക്ഷേ ആ നഗരത്തിൽ എനിക്കെന്തെങ്കിലും ഭക്ഷിക്കാൻ വേണമെങ്കിൽ പണം കൊടുത്തേ ആവണം. അല്ലാതെ ഇവിടെ എനിക്കാര് ഭക്ഷണം തരാൻ..?