മരുഭൂമിയിൽ നിങ്ങൾ ആദ്യമായിട്ടാണെങ്കിൽ ഈ മരുഭൂമി ഒരു വെറും മരുഭൂമിയേയല്ലെന്നു നിങ്ങൾ വേഗം അതിശയപ്പെട്ടേക്കും. മരു ഭൂമി ഒരു കാടാണ്. ജീവജാലങ്ങളുടെ വലിയ ഒരു ആവാസവ്യവസ്ഥ നിങ്ങൾക്കവിടെ കണ്ടെത്താൻ കഴിയും. പാമ്പുകൾ, പഴുതാരകൾ, പല്ലികൾ, ചിലന്തികൾ, പൂമ്പാറ്റകൾ, കഴുകന്മാർ, ചെന്നായ്ക്കുക്കൾ, മുയലുകൾ, കീരികൾ അങ്ങനെ എന്തെല്ലാം എന്തെല്ലാം. അവയ്ക്കെല്ലാം അവയുടെ സ്വന്തം വഴികൾ, സ്വന്തം പട്ടണങ്ങൾ, സ്വന്തം നിയമങ്ങൾ, സ്വന്തം രാജ്യങ്ങൾ. മനുഷ്യനും അവന്‍റെ നിയമങ്ങൾക്കും ജീവിതത്തിനും അവിടെ യാതൊരു പ്രസക്തിയുമില്ല. മനുഷ്യന്‍റെ അതിരുകള്‍ക്കും അവ വില കല്പിക്കുന്നില്ല .അവരാണ് ഈ മരുഭുമിയുടെ അവകാശികള്‍. അള്ളാഹു അവർക്കായി
...more