ആടുജീവിതം / Aatujeevitham
Rate it:
13%
Flag icon
പ്രതീക്ഷയിലേക്ക് വളരുകയും നിരാശയിലേക്കു തളരുകയും ചെയ്തുകൊണ്ടിരുന്നു.
JAMSHEER K K
ആടുജീവിതം
Henna Haiku liked this
50%
Flag icon
അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ചും അകലെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഒരിക്കലും നാം വെറുതെ പോലും സ്വപ്നങ്ങൾ കാണാൻ പാടില്ല
63%
Flag icon
പ്രത്യേകിച്ച പൂർണ്ണ ഗർഭിണിയായിരുന്ന ആ ആടിന്‍റെ മരണം. ആദ്യമായി പ്രസവിക്കാൻ ഒരുങ്ങുകയായിരുന്നു ആ ആട്, അതിന്‍റെ നടത്തത്തിലും നോട്ടത്തിലും അതിന്‍റെയൊരു അഭിമാനവും ഗർവ്വും എനിക്കുകാണാമായിരുന്നു. ആടാണെങ്കിലും അതിനുമുണ്ടല്ലോ ചിന്തകൾ. അമ്മയാവുന്നതും കുഞ്ഞിനെ മുലയൂട്ടുന്നതും അതു തുള്ളിച്ചാടുന്നതും ഒക്കെ എത്രവട്ടം അതു സ്വപ്നം കണ്ടിരിക്കും. പാവം, എല്ലാം ഒരു രാത്രി കൊണ്ട് അസ്തമിച്ചിരിക്കുന്നു. ഇത്രയുമേയുള്ള നാം സ്വപ്നങ്ങൾകൊണ്ടു കെട്ടിപ്പൊക്കുന്ന ഈ ജീവിതം!
67%
Flag icon
തൊട്ടിനിറയ്ക്കുമ്പോഴും പോച്ചകൊടുക്കുമ്പോഴുമെല്ലാം ഞാൻ അവറ്റ കളോട്എന്‍റെ ഏറ്റവും പ്രിയപ്പെട്ടവരോടെന്ന പോലെവർത്തമാനം പറഞ്ഞുകൊണ്ടേയിരുന്നു. അതിലെന്‍റെ കണ്ണീരും അതിലെന്‍റെ വേദനയും അതിലെന്‍റെ യാതനയും അതിലെന്‍റെ വികാരങ്ങളും അതിലെന്‍റെ സ്വപ്നങ്ങളും ഉണ്ടായിരുന്നു.
73%
Flag icon
ഏറ്റവും ഒടുവിൽ സാധാരണയിലേക്ക് ഒരുമടക്കം. പ്രതീക്ഷിക്കാൻ ഒന്നുമില്ലാത്ത ദിവസങ്ങൾ. സ്വപ്നം കാണാൻ ഒന്നുമില്ലാത്ത ദിവസങ്ങൾ. വെറും ആടുജീവിതം!
73%
Flag icon
എന്നാൽ അന്നു വൈകുന്നേരം ഒരു നാലഞ്ചുമണിയായപ്പോൾ പതി വില്ലാതെ അർബാബ് എന്നെ കൂടാരത്തിലേക്കു വിളിച്ചു. . അകത്തു കയറിയിരിക്കാൻ പറഞ്ഞു. ഞാൻ അദ്ഭുതപ്പെട്ടു. ഇന്നു രാത്രി നമ്മുടെ മൂത്ത അർബാബിന്‍റെ മകളുടെ കല്യാണമാണ്. അതുകൊണ്ട് ഞങ്ങൾ രണ്ടും ഇവിടെ കാണില്ല. നീ ഉറങ്ങാതെ കിടന്ന് ആടുകളെ നോക്കിക്കോണം. കുറുക്കൻ വരും. പാമ്പുകൾ വരും. കള്ളന്മാർതന്നെയും വന്നേക്കും. എല്ലാം നീ നോക്കിക്കോണം.
JAMSHEER K K
1
75%
Flag icon
ഇണ്ടിപ്പോക്കർ, ഞണ്ടുരാഘവൻ, പരിപ്പു വിജയൻ, ചക്കി, അമ്മിണി, കൗസും റൗഫത്ത്. എല്ലാവരോടും ഞാൻ യാത്ര ചോദിച്ചു.
82%
Flag icon
മരുഭൂമിയിൽ നിങ്ങൾ ആദ്യമായിട്ടാണെങ്കിൽ ഈ മരുഭൂമി ഒരു വെറും മരുഭൂമിയേയല്ലെന്നു നിങ്ങൾ വേഗം അതിശയപ്പെട്ടേക്കും. മരു ഭൂമി ഒരു കാടാണ്. ജീവജാലങ്ങളുടെ വലിയ ഒരു ആവാസവ്യവസ്ഥ നിങ്ങൾക്കവിടെ കണ്ടെത്താൻ കഴിയും. പാമ്പുകൾ, പഴുതാരകൾ, പല്ലികൾ, ചിലന്തികൾ, പൂമ്പാറ്റകൾ, കഴുകന്മാർ, ചെന്നായ്ക്കുക്കൾ, മുയലുകൾ, കീരികൾ അങ്ങനെ എന്തെല്ലാം എന്തെല്ലാം. അവയ്ക്കെല്ലാം അവയുടെ സ്വന്തം വഴികൾ, സ്വന്തം പട്ടണങ്ങൾ, സ്വന്തം നിയമങ്ങൾ, സ്വന്തം രാജ്യങ്ങൾ. മനുഷ്യനും അവന്‍റെ നിയമങ്ങൾക്കും ജീവിതത്തിനും അവിടെ യാതൊരു പ്രസക്തിയുമില്ല. മനുഷ്യന്‍റെ അതിരുകള്‍ക്കും അവ വില കല്പിക്കുന്നില്ല .അവരാണ്‌ ഈ മരുഭുമിയുടെ അവകാശികള്‍. അള്ളാഹു അവർക്കായി ...more
JAMSHEER K K
2