പറഞ്ഞു. നജീബേ, മരുഭൂമിയുടെ ദത്തുപുത്രാ. ഞങ്ങളെപ്പോലെ നീയും നിന്‍റെ ജീവനെ അടക്കിപ്പിടിച്ച് ഈ മരുഭൂമിയോടു മല്ലിടുക. തീക്കാറ്റും വെയിൽനാളവും നിന്നെകടന്നുപോകും. നീ അവയ്ക്കു മുന്നിൽ കീഴടങ്ങരുത്, തളരുകയും അരുത്. നിന്‍റെ ജീവനെ അതു ചോദിക്കും. വിട്ടു കൊടുക്കരുത്. പകുതി മരിച്ചവനെപ്പോലെ ധ്യാനിച്ചു കിടക്കുക. ശൂന്യത പോലെ നടിക്കുക. നീ ഇനിയൊരിക്കലും ഉണർന്നെഴുന്നേല്ക്കില്ലെന്നു തോന്നിപ്പിക്കുക. കരുണാമയനായ അള്ളാഹുവിനെ മാത്രം രഹസ്യത്തിൽ വിളിക്കുക. അവൻ നിന്‍റെ സാന്നിദ്ധ്യമറിയും. അവൻ നിന്‍റെ നിലവിളി കേൾക്കും. നജീബേ ഒടുവിൽ നിനക്കുവേണ്ടി ഒരു കാലം വരും. ഈ തീക്കാറ്റ്മായും. ഈ ചൂട് ഇല്ലാതെയാവും. കാലത്തിന്‍റെ
...more