അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ചും അകലെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഒരിക്കലും നാം വെറുതെ പോലും സ്വപ്നങ്ങൾ കാണാൻ പാടില്ല എന്നാണ് ഞാൻ പറയുന്നത്. അവ എന്നെങ്കിലും ഒരിക്കൽ നിങ്ങളുടെ ജീവിതത്തിൽ യാഥാർത്ഥ്യമായാൽ നേർക്കുനേരെ നിന്ന് നോക്കാൻപോലും ആകാനാവാത്ത വിധം ഭീകരമായിരിക്കും അത് എന്നു ഞാൻ നിങ്ങൾക്കു മുന്നറിയിപ്പുതരുന്നു.