More on this book
Community
Kindle Notes & Highlights
ഒരന്യരാജ്യത്തിന്‍റെ ജയിലിനുള്ളിൽ ഞങ്ങൾ എത്രയധികം സ്വാതന്ത്ര്യം അനുഭവിച്ചുവോ അതിലപ്പുറം സ്വാതന്ത്ര്യം സ്വന്തംരാജ്യത്തെ ഒരു ജയിലിൽ ഒരു അറബി അനുഭവിക്കുന്നു എന്നുമാത്രം അതിനെക്കണ്ടാൽ മതി.
അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ചും അകലെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഒരിക്കലും നാം വെറുതെ പോലും സ്വപ്നങ്ങൾ കാണാൻ പാടില്ല എന്നാണ് ഞാൻ പറയുന്നത്. അവ എന്നെങ്കിലും ഒരിക്കൽ നിങ്ങളുടെ ജീവിതത്തിൽ യാഥാർത്ഥ്യമായാൽ നേർക്കുനേരെ നിന്ന് നോക്കാൻപോലും ആകാനാവാത്ത വിധം ഭീകരമായിരിക്കും അത് എന്നു ഞാൻ നിങ്ങൾക്കു മുന്നറിയിപ്പുതരുന്നു.
എല്ലാ തടവറകൾക്കും മതിലുകൾക്കും എന്തൊക്കെയോ സുരക്ഷിതത്വത്തിന്‍റെ ഒരു വലയമുണ്ട്.
മനുഷ്യൻ അവന്‍റെ സർവ്വ കുത്സിതപ്രവൃത്തികൾകൊണ്ടു ശ്രമിച്ചാലും ഈ ഭൂമിയിൽനിന്നു ജീവന്‍റെ തുടിപ്പുകൾ തുടച്ചുനീക്കുവാൻ ഒരിക്കലും സാധ്യമാവില്ല എന്നു ചിന്തിച്ച ഒരുകാലംകൂടിയാണത്. കഴിഞ്ഞ എത്രയോ മാസങ്ങളായി ഈ ഭൂമി ചുട്ടുപഴുത്തു കിടക്കുകയായിരുന്നു.
പറഞ്ഞു. നജീബേ, മരുഭൂമിയുടെ ദത്തുപുത്രാ. ഞങ്ങളെപ്പോലെ നീയും നിന്‍റെ ജീവനെ അടക്കിപ്പിടിച്ച് ഈ മരുഭൂമിയോടു മല്ലിടുക. തീക്കാറ്റും വെയിൽനാളവും നിന്നെകടന്നുപോകും. നീ അവയ്ക്കു മുന്നിൽ കീഴടങ്ങരുത്, തളരുകയും അരുത്. നിന്‍റെ ജീവനെ അതു ചോദിക്കും. വിട്ടു കൊടുക്കരുത്. പകുതി മരിച്ചവനെപ്പോലെ ധ്യാനിച്ചു കിടക്കുക. ശൂന്യത പോലെ നടിക്കുക. നീ ഇനിയൊരിക്കലും ഉണർന്നെഴുന്നേല്ക്കില്ലെന്നു തോന്നിപ്പിക്കുക. കരുണാമയനായ അള്ളാഹുവിനെ മാത്രം രഹസ്യത്തിൽ വിളിക്കുക. അവൻ നിന്‍റെ സാന്നിദ്ധ്യമറിയും. അവൻ നിന്‍റെ നിലവിളി കേൾക്കും. നജീബേ ഒടുവിൽ നിനക്കുവേണ്ടി ഒരു കാലം വരും. ഈ തീക്കാറ്റ്മായും. ഈ ചൂട് ഇല്ലാതെയാവും. കാലത്തിന്‍റെ
...more