പിന്നെ ആടുകൾക്കിടയിലൂടെ ഇഴഞ്ഞ് ആടുകളുടെ വെള്ളത്തൊട്ടിക്കരികിലെത്തി ആർത്തിയോടെ വെള്ളം മൊത്തിക്കുടിച്ചു. ദാഹമടങ്ങി. പിന്നെ വിശപ്പായിരുന്നു. തൊട്ടപ്പുറത്തെ ഗോതമ്പുതൊട്ടിയിൽ ആടുകൾ തിന്നതിന്‍റെ ബാക്കി ഗോതമ്പുമണികൾ കിടപ്പുണ്ടായിരുന്നു. ഞാനതു തടുത്തു കൂട്ടി വലിച്ചുവാരിത്തിന്നു. പച്ചഗോതമ്പ്! തവിടുകളയാത്തത്. തൊട്ടപ്പുറത്ത് ഒരു ചെറിയ തൊട്ടിയിൽ ഉപ്പ് വച്ചിട്ടുണ്ടായിരുന്നു. ഇത്തിരി ഉപ്പുകൂട്ടി ഗോതമ്പ്തിന്നു. വേവിക്കാത്ത ഗോതമ്പിന് അത്രയും രുചിയുണ്ടെന്ന് അന്നാണ് എനിക്കു മനസ്സിലാവുന്നത്. പിന്നെയും തൊട്ടിയിൽനിന്നു വെള്ളം മൊത്തിക്കുടിച്ചു. വയറുനിറഞ്ഞപ്പോൾ ആശ്വാസമായി. ഞാൻആടുകൾക്കൊപ്പം മസറയിൽ കിടന്ന് സുഖമായി
...more