ഞാൻ കയറി ഇത്തിരി കഴിഞ്ഞപ്പോൾ അയാൾ വണ്ടിക്കുള്ളിലെ എസി ഓഫാക്കി. ഗ്ലാസ് താഴ്ത്തിയിട്ടു. മൂക്കുപൊത്തിപ്പിടിച്ചു. അതെന്‍റെ മുശടു വാട കാരണമാണെന്ന് എനിക്കറിയാമായിരുന്നു. വേണമെങ്കിൽ എന്നെ അപ്പോൾ തന്നെ അദ്ദേഹത്തിനു വണ്ടിയിൽനിന്ന് ഇറക്കിവിടാമായിരുന്നു. എന്നാൽ അദ്ദേഹം ഒരസഹ്യതയും എന്നോടു കാണിച്ചില്ല.