ഒറ്റയ്ക്കാവുക എന്നത് എത്ര ദുഷ്കരമാണെന്നോ. വാക്കുകൾ നമ്മുടെയുള്ളിൽ കിടന്നു പരൽമീനുകളെപ്പോലെ പിടയ്ക്കും. പങ്കുവയ്ക്കപ്പെടാനാവാത്ത വികാരങ്ങൾ വിങ്ങുകയും, പതയുകയും വായിൽ നിന്നുനുരയുകയും ചെയ്യും. സങ്കടങ്ങൾ കേൾക്കാൻ ഒരു കാതുണ്ടാവണം. നമുക്കുനേരെ നോക്കാൻ രണ്ടുകണ്ണുകളുണ്ടാവണം. നമുക്കൊപ്പമൊഴുകാൻ ഒരു കവിൾത്തടമുണ്ടാകണം. ഇല്ലെങ്കിൽ പിന്നതുഭ്രാന്തിൽ ച്ചെന്നാവുംഅവസാ നിക്കുക. അല്ലെങ്കിൽആത്മഹത്യയിൽ, ഏകാന്ത തടവിനൊക്കെ വിധിക്കപ്പെടുന്നവർ ഭ്രാന്തരായിപ്പോകുന്നതിന്‍റെ കാരണം അതാവാം.