അല്ലേ പർവ്വതമേ, നിന്‍റെ ഔന്നത്യംതന്നെ നിനക്ക് ആപത്തായിത്തീർന്നിരിക്കുന്നല്ലോ. നിന്‍റെ താഴ്വരകളിലെ ചെറിയ കുന്നുകൾ ഉദയരവിയുടെ കിരണങ്ങൾ തട്ടി എത്ര ആനന്ദതുന്ദിലന്മാരായി കാണപ്പെടുന്നു! ആവിമയമായ മേഘങ്ങൾ അവയെ ബാധിക്കുന്നില്ലല്ലോ. ഒന്നു വിചാരിച്ചു നീ ആശ്വസിക്ക. നിന്നെക്കാൾ പൊക്കമേറുന്ന ഗിരികൾക്ക് ഹിമം എന്നുള്ള ഒരു ശത്രകൂടി ഉണ്ടല്ലോ. നിനക്ക് അതിന്‍റെ പീഡയില്ല. താഴ്ച നല്ലതുതന്നെയാണ്. പീഡകൾ ഒഴിഞ്ഞു മനസ്സമാധാനത്തോടുകൂടി ജന്മം കഴിക്കാം. എന്നാൽ ഈ തത്ത്വത്തെ മനുഷ്യർ ഗ്രഹിക്കുന്നുണ്ടോ? അതില്ല. തൃഷ്ണ വലുതായ ഒരു മൂർത്തിതന്നെയാണ്. തൃഷ്ണയെ വെടിഞ്ഞ് എല്ലാവരും ഇരുന്നാലോ? പിന്നെ പ്രപഞ്ചം ഇല്ല. എയ്! നടക്കാത്ത
...more