മാര്‍ത്താണ്ഡവര്‍മ്മ | Marthandavarma
Rate it:
1%
Flag icon
“വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ! നല്ല മരതകക്കല്ലിനോടൊത്തൊരു കല്യാണരൂപൻ കുമാരൻ മനോഹരൻ…”
2%
Flag icon
“എത്രയും ശ്രീമാനിവൻ നാകേന്ദ്രസമനല്ലോ സുസ്ഥിരൻ പീനസ്കന്ധനാജാനുബാഹുയുഗൻ വിസ്തൃതവക്ഷഃസ്ഥലൻ വൃത്തോരുദ്വന്ദ്വധരൻ ശക്തിമാൻ ബ്രഹ്മക്ഷത്രതേജസ്വിയുവാവേറ്റം.”
2%
Flag icon
അല്ലേ പർവ്വതമേ, നിന്‍റെ ഔന്നത്യംതന്നെ നിനക്ക് ആപത്തായിത്തീർന്നിരിക്കുന്നല്ലോ. നിന്‍റെ താഴ്വരകളിലെ ചെറിയ കുന്നുകൾ ഉദയരവിയുടെ കിരണങ്ങൾ തട്ടി എത്ര ആനന്ദതുന്ദിലന്മാരായി കാണപ്പെടുന്നു! ആവിമയമായ മേഘങ്ങൾ അവയെ ബാധിക്കുന്നില്ലല്ലോ. ഒന്നു വിചാരിച്ചു നീ ആശ്വസിക്ക. നിന്നെക്കാൾ പൊക്കമേറുന്ന ഗിരികൾക്ക് ഹിമം എന്നുള്ള ഒരു ശത്രകൂടി ഉണ്ടല്ലോ. നിനക്ക് അതിന്‍റെ പീഡയില്ല. താഴ്ച നല്ലതുതന്നെയാണ്. പീഡകൾ ഒഴിഞ്ഞു മനസ്സമാധാനത്തോടുകൂടി ജന്മം കഴിക്കാം. എന്നാൽ ഈ തത്ത്വത്തെ മനുഷ്യർ ഗ്രഹിക്കുന്നുണ്ടോ? അതില്ല. തൃഷ്ണ വലുതായ ഒരു മൂർത്തിതന്നെയാണ്. തൃഷ്ണയെ വെടിഞ്ഞ് എല്ലാവരും ഇരുന്നാലോ? പിന്നെ പ്രപഞ്ചം ഇല്ല. എയ്! നടക്കാത്ത ...more
5%
Flag icon
ചെമ്പകപുഷ്പത്തെ വെല്ലുന്ന വർണ്ണത്തോടുകൂടിയ കൃശമായ ഗാത്രം, വിശിഷ്യ അതിന്‍റെ ലാവണ്യത്താലും മാർദ്ദവത്താലും അതിമനോജ്ഞമായിരിക്കുന്നെങ്കിലും, ആദിത്യൻ മറഞ്ഞ ഉടനെ കാണപ്പെടുന്ന ചന്ദ്രനെ സംബന്ധിച്ച് ആരോപിക്കാവുന്ന ഒരു ന്യൂനതയുണ്ടെന്നുള്ളത്, തുടിക്കുന്ന കവിൾത്തടങ്ങളിൽ ദൃശ്യമാകുന്ന കൗമാരചിഹ്നംകൊണ്ടുതന്നെ പ്രത്യക്ഷമാകുന്നുണ്ട്.
5%
Flag icon
ശിരസ്സു മുതൽ ഏകദേശം മുഴങ്കാലോളം ഇരുഭാഗത്തും കവിഞ്ഞുകിടക്കുന്ന കേശപാശത്തിന്‍റെ 13കാർഷ്ണ്യം അവളുടെ ശരീരകാന്തിയെ ഉജ്ജ്വലിപ്പിക്കുന്നു. വൃത്താകാരത്തെ വിട്ട് അല്പം ഒന്നു നീണ്ടുള്ള മുഖത്തോടു സാമ്യം പറയുന്നതിനു യാതൊന്നുംതന്നെ ഇല്ല. എങ്കിലും കാമുകന്മാരായുള്ളവരോട് ‘അകലെ’ എന്നു കല്പിക്കുന്നതായ ഒരു സ്ഥൈര്യരസം നെടിയ നേത്രങ്ങളിൽനിന്ന് പ്രവഹിക്കുന്നതുകൊണ്ടും ശോണമായുള്ള അധരപല്ലവത്തിലും വളഞ്ഞുള്ള 14ചില്ലീയുഗങ്ങളിലും കളിയാടുന്ന രസങ്ങൾ വശീകരണപ്രധാനമല്ലാത്തതിനാലും നമ്മുടെ 15നായികയുടെ സൗന്ദര്യം രസവത്തായും ലളിതമായും ഉള്ളതല്ലെന്ന് രസികന്മാർ ചിലർ വിചാരിച്ചേക്കാം