More on this book
Kindle Notes & Highlights
ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിനു മാത്രമേയുള്ളൂ.
“താങ്കൾ ഏതു ക്ലാസ് വരെ പഠിച്ചു?” “കണ്ടോ? ഇതാണ് നിങ്ങളുടെ കുഴപ്പം… ഞാനേതു ക്ലാസ് വരെ പഠിച്ചു എന്ന് നിങ്ങളെന്തിനാണ് വേവലാതിപ്പെടുന്നത്? എനിക്ക് എത്ര അറിവുണ്ട് എന്ന് അന്വേഷിച്ചാൽ പോരേ?
വിത്തുപൊട്ടി മുള വീശി ഇലകൾ വിരിയുന്നത് ശരീരം അനുഭവിച്ചു. എല്ലാം പുതിയതായിരുന്നു.
ആരുടെയെങ്കിലുമൊക്കെ മരണം എല്ലാവർക്കും ആവശ്യമുണ്ട്. -സ്വന്തം അധികാരം അടയാളപ്പെടുത്താൻ.
Jibi Subhash liked this
കൃത്യമായ അളവിൽ അയാൾക്കു വേണ്ടി ഞാൻ കയർ അളന്നെടുക്കും. ഒരിഞ്ചു കൂടുകയില്ല; കുറയുകയുമില്ല. അയാളെ എനിക്കും ഒരിക്കലെങ്കിലും അനുഭവിക്കണം.
എനിക്കിന്നും സ്ത്രീ എന്നു പേരുള്ള ഈ ജന്തുവിനെ മനസ്സിലായിട്ടില്ല. എത്രയോ പെണ്ണുങ്ങളെ ഇതിനകം കണ്ടു. പക്ഷേ, ഈ ജന്തു എപ്പോൾ ആരെ എന്തു കൊണ്ടു സ്നേഹിക്കും, എന്തിനു വെറുക്കും – ഈ എൺപത്തെട്ടാം വയസ്സിലും, ങ്ഹേഹേ, എനിക്കു മനസ്സിലായിട്ടില്ല
“പുരുഷന്‍റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും രണ്ടാണ്. ആഹ്ലാദിപ്പിക്കുന്നവളെ മാത്രമേ പുരുഷനു സ്നേഹിക്കാൻ കഴിയൂ. സ്ത്രീക്ക് അവളെ വേദനിപ്പിക്കുന്നവനെയും സ്നേഹിക്കാൻ സാധിക്കും…”
“മറ്റൊരാളുടെ മരണത്തിന് കാരണമാകാൻ ആർക്കും പറ്റില്ല. ഉപകരണമാകാനേ നമുക്കു സാധിക്കൂ…”
കിടപ്പുമുറിയിലേക്ക് സ്വമേധയാ കടന്നു വരുന്ന സ്ത്രീയെ സംശയത്തോടെ വീക്ഷിക്കാനാണ് ലോകം പുരുഷനെ പഠിപ്പിച്ചിട്ടുള്ളത്. ഓടിയകലേണ്ട ഇര നേർക്കു നേരെ തലയുയർത്തി നടന്നു ചെന്നാൽ ഏതു ഹിംസ്രമൃഗവും ഭയപ്പെടുമെന്ന് ഥാക്കുമാ പറയാറുള്ളത് ഓർത്തു ഞാൻ പുഞ്ചിരിച്ചു.
“വിചാരിക്കുന്നതുപോലെയല്ല. നമ്മുടെയുള്ളിൽനിന്നു ചാടിയിറങ്ങുന്നവന് ചിലപ്പോൾ നാം വിചാരിക്കുന്നതിലേറെ കരുത്തുണ്ടാകും…”