സമുദായമെന്ന കള്ളമുത്തശ്ശി ഉണ്ടാക്കിനിര്‍ത്തിയ കശാപ്പുശാലയാണ് സദാചാരം. സത്യത്തെ ഭയക്കുന്നവരെയും കള്ളംപറയുന്നവരെയും ചതിക്കുന്നവരെയും ഗര്‍ഭമലസിക്കുന്നവരെയും കള്ളച്ചിരി പൊഴിക്കുന്നവരെയും കള്ളക്കരച്ചില്‍ കരയുന്നവരെയും മുത്തശ്ശിയമ്മ രാത്രിയില്‍ തന്‍റെ കരിമ്പടംകൊണ്ടു പുതപ്പിച്ച്, കാത്തുരക്ഷിക്കുന്നു. മനസ്സിന്‍റെ ചൈതന്യം അറിഞ്ഞിരിക്കുന്നവരും ശരീരത്തിന്‍റെ നശ്വരതയും നിസ്സാരതയും മനസ്സിലാക്കിയവരുമായ സത്യാന്വേഷികള്‍ കരിമ്പടത്തിന്‍റെ സംരക്ഷണത്തിനു പുറത്തുകിടന്ന് തണുത്തു വിറയ്ക്കുന്നു. സമുദായമുത്തശ്ശി ഈ കാഴ്ചകണ്ട് പൊട്ടിച്ചിരിക്കുന്നു.
Shine Sebastian liked this